വിവാദങ്ങള്‍ക്കിടെ താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം ഇന്ന് ചേരും. അന്‍സിബ വിഷയവും അമ്മയിലെ തമ്മില്‍ തല്ലും യോഗത്തില്‍ ചര്‍ച്ചയാവും. ഉണ്ണി ശിവപാല്‍ രാജിവെച്ച ട്രഷറര്‍ സ്ഥാനത്തേക്കും അന്‍സിബ രാജിവെച്ച ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് നടക്കും.
അന്‍സിബ, മുന്‍ അമ്മ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ എന്നിവര്‍ യോഗത്തിനെത്തും. കേന്ദ്രമന്ത്രിയും അമ്മയിലെ അംഗവുമായ സുരേഷ് ഗോപിയും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന.പുതിയ നേതൃത്വം ചുമതലയേറ്റ് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന അവസരത്തിലാണ് സംഘടനയുടെ നിര്‍ണായകമായ യോഗം നടക്കുന്നത്. അംഗങ്ങള്‍ക്കായുള്ള പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ഇന്നുണ്ടാകുമെന്നാണ് വിവരം.



