തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് അനുവദിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെ മുൻ കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ രംഗത്തെത്തി. മദ്യ ഉപഭോഗം കുറയ്ക്കേണ്ട സാഹചര്യത്തിൽ നികുതിയിളവ് നൽകാനുള്ള തീരുമാനം തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
മദ്യനയത്തിൽ പൊതുജനാരോഗ്യത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും മുൻഗണന നൽകേണ്ട സർക്കാർ, മദ്യ ഉപഭോഗത്തെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സുധീരൻ ആരോപിച്ചു. വീര്യം കുറഞ്ഞ മദ്യമായാലും നികുതിയിളവ് അനുവദിക്കുന്നത് ഉപഭോഗം വർധിപ്പിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ബജറ്റിൽ പ്രഖ്യാപിച്ച ഇളവ് സർക്കാർ പുനഃപരിശോധിക്കണമെന്നും ജനാരോഗ്യത്തിന് മുൻതൂക്കം നൽകുന്ന നയങ്ങളാണ് സ്വീകരിക്കേണ്ടതെന്നും വിഎം സുധീരൻ ആവശ്യപ്പെട്ടു.



