വിദേശ സംഭാവനകൾ സ്വീകരിക്കുന്ന സന്നദ്ധ സംഘടനകൾക്ക് (എൻജിഒകൾ) കൂടുതൽ കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കമാരംഭിച്ചു. വിദേശ സംഭാവന നിയന്ത്രണ നിയമം (FCRA) പ്രകാരമുള്ള രജിസ്ട്രേഷനും പുതുക്കലുമായി ബന്ധപ്പെട്ട നടപടികളിൽ പ്രവർത്തന മേഖല, പദ്ധതികളുടെ സ്വഭാവം, ഫണ്ട് വിനിയോഗത്തിന്റെ വിശദാംശങ്ങൾ എന്നിവ കൂടുതൽ വ്യക്തമായി രേഖപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.വിദ്യാഭ്യാസം, ആരോഗ്യരംഗം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക ക്ഷേമം തുടങ്ങിയ ഏത് മേഖലകളിലാണ് സംഘടന പ്രവർത്തിക്കുന്നതെന്ന് കൃത്യമായി വ്യക്തമാക്കണമെന്നും, ലഭിക്കുന്ന വിദേശ ഫണ്ടുകളുടെ ഉപയോഗം കൂടുതൽ സുതാര്യമായി നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാർഗനിർദേശങ്ങൾ തയ്യാറാക്കുന്നതെന്നും അധികൃതർ അറിയിച്ചു.
പുതിയ വ്യവസ്ഥകൾ നിലവിൽ വരുന്നതോടെ എൻജിഒകളുടെ സാമ്പത്തിക ഇടപാടുകളിലും പ്രവർത്തനങ്ങളിലും കൂടുതൽ മേൽനോട്ടം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.



