Sunday, July 19, 2026
HomeWriters Cornerവിപണിയിൽ ചൂടപ്പം പോലെ വി.ഡി. സതീശന്റെ ‘ആദം നീ എവിടെയാകുന്നു’; വിറ്റഴിഞ്ഞത് 10,000-ത്തിലധികം കോപ്പികൾ

വിപണിയിൽ ചൂടപ്പം പോലെ വി.ഡി. സതീശന്റെ ‘ആദം നീ എവിടെയാകുന്നു’; വിറ്റഴിഞ്ഞത് 10,000-ത്തിലധികം കോപ്പികൾ

ഇംഗ്ലീഷ് പതിപ്പ് ജൂലൈയിൽ

പ്രതിപക്ഷ നേതാവ് പദവിയിലിരിക്കെ വി ഡി സതീശൻ വിവിധ ക്രൈസ്തവ സഭകളുടെ സമ്മേളനങ്ങളിൽ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമായ ‘ആദം നീ എവിടെയാകുന്നു’ എന്ന് പേരിട്ടിട്ടുള്ള പുസ്തകത്തിൻ്റെ വിൽപ്പന പതിനായിരം കോപ്പികൾ പിന്നിട്ടു. ഡിസി ബുക്‌സ് ഈ വർഷം മെയ് 9ന് പുറത്തിറങ്ങിയ പുസ്തകമാണ് വിപണിയിൽ ചൂടപ്പം പോലെ വിറ്റഴിയുന്നത്.

ഒരോ ദിവസവും ഡിസി ബുക്‌സിൻ്റെ ഔട്ട്‌ലെറ്റുകളിലൂടെ വിൽക്കുന്നത് 250ഓളം പുസ്തകങ്ങളാണെന്ന് ഡിസി ബുക്‌സ് ഉടമ രവി ഡിസി പറഞ്ഞു.
പുസ്തകത്തെപ്പറ്റി മികച്ച അഭിപ്രായമാണ് വായനക്കാർക്കുള്ളത്. രാഷ്ട്രീയത്തിനപ്പുറം അദ്ദേഹത്തെ ശ്രദ്ധിക്കുന്ന ആരാധകവൃന്ദമാണ് സതീശനുള്ളത്. എല്ലാ രാഷ്ട്രീയക്കാരുടെയും പുസ്തകം ഇത്തരത്തിൽ വിറ്റഴിയണമെന്നില്ല. അദ്ദേഹത്തിൻ്റെ പ്രസംഗമായതുകൊണ്ട് മാത്രമാണ് ഇങ്ങനെ പോകുന്നത്.

ഇന്നത്തെ കണക്കുകൾ പ്രകാരം നിലവിൽ 13000ത്തോളം കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. അണിയറിൽ തയാറാകുന്ന പുസ്തകത്തിൻ്റെ ഇംഗ്ലീഷ് പതിപ്പ് ജൂലൈയില്‍ പുറത്തിറങ്ങും. പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപികയായ റൗഫ് റൂമിയാണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നതെന്നും രവി ഡിസി പറഞ്ഞു. ഇംഗ്ലീഷ് പതിപ്പ് കൂടി പുറത്തിറങ്ങുന്നതോടെ അന്താരാഷ്ട്ര പുസ്തകതോത്സവങ്ങളിലടക്കം പുസ്തകം ചർച്ചയാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments