ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ച വിവാദവും ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ‘കോക്രോച്ച് ജനത പാർട്ടി’ (CJP) നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് കടന്നു. നൂറുകണക്കിന് വിദ്യാർത്ഥികളും യുവജനങ്ങളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ പ്രസ്ഥാനമായ സി.ജെ.പി.യുടെ സ്ഥാപകനായ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പരീക്ഷാ സംവിധാനത്തിലെ വീഴ്ചകൾക്കും വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്കും ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.അനുമതിയുടെ കാലാവധി കഴിഞ്ഞിട്ടും സമരം തുടരുന്നതിനെതിരെ പൊലീസ് നിലപാട് സ്വീകരിച്ചെങ്കിലും പ്രതിഷേധക്കാർ പിന്മാറാൻ തയ്യാറായിട്ടില്ല. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്കാരങ്ങളും കൂടുതൽ സുതാര്യതയും ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.



