Sunday, July 19, 2026
HomeKERALAബിശ്വനാഥ് സിൻഹ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

ബിശ്വനാഥ് സിൻഹ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഈ മാസം 30ന് വിരമിക്കുന്നതോടെ അന്നേ ദിവസം ബിശ്വനാഥ് സിൻഹ ചുമതലയേൽക്കും.നിലവിൽ ആഭ്യന്തര, വിജിലൻസ് വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായ ബിശ്വനാഥ് സിൻഹ 1992 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ബിഹാർ സ്വദേശിയായ അദ്ദേഹം 2023 മുതൽ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചുവരികയാണ്.

സംസ്ഥാന ഭരണ സംവിധാനത്തിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥ പദവിയിലേക്കുള്ള നിയമനമായതിനാൽ പുതിയ സർക്കാരിന്റെ ഭരണനയങ്ങൾ നടപ്പാക്കുന്നതിൽ ബിശ്വനാഥ് സിൻഹയ്ക്ക് നിർണായക പങ്കുണ്ടാകും. നിലവിൽ വിവിധ പ്രധാന വകുപ്പുകളുടെ അധിക ചുമതലകളും അദ്ദേഹം വഹിച്ചുവരികയാണ്.ചീഫ് സെക്രട്ടറിയെന്ന നിലയിൽ സംസ്ഥാന ഭരണത്തിന്റെ ഏകോപനം, വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടം, മന്ത്രിസഭാ തീരുമാനങ്ങൾ നടപ്പാക്കൽ എന്നിവയ്ക്ക് അദ്ദേഹം നേതൃത്വം നൽകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments