Sunday, July 19, 2026
HomeKERALAഫിറ്റ്നസ് ഇല്ലാതെ അപകടാവസ്ഥയിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്കെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ.

ഫിറ്റ്നസ് ഇല്ലാതെ അപകടാവസ്ഥയിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്കെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ.

ആലപ്പുഴ ജില്ലയിൽ ഫിറ്റ്നസ് ഇല്ലാതെ അപകടാവസ്ഥയിൽ പ്രവർത്തിക്കുന്ന സ്കൂളുകളുടെ അധികൃതർക്കെതിരെ കേസെടുത്ത് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ.
കിടങ്ങറ ഹയർ സെക്കൻ്ററി സ്‌കൂൾ പ്രവർത്തിക്കുന്ന കെട്ടിടം പരിശോധിച്ച ശേഷം കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ സ്വമേധയാ കേസെടുക്കുകയായിരുന്നു.
അപകടാവസ്ഥയിലുള്ള കെട്ടിടം ഫിറ്റ്നസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. വിഷയത്തിൽ അടിയന്തിരമായി ഇടപെടാൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് ചെയർപേഴ്സൻ നിർദ്ദേശം നൽകി. നിർമാണം പൂർത്തികരിച്ച കെട്ടിടം എത്രയും പെട്ടെന്ന് പ്രവർത്തന സജ്ജമാക്കാനുള്ള നടപടികൾ കൈക്കൊള്ളാനും നിർദേശിച്ചു.
ബുധനൂർ ഹയർ സെക്കൻ്ററി സ്കുൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചെങ്ങന്നൂർ ബിആർസിയുടെ നേതൃത്വത്തിലുള്ള ഓട്ടിസം സെൻ്റർ കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലെന്ന് മനസ്സിലാക്കിയ കമ്മീഷൻ അടിയന്തരമായി ഫിറ്റ്നസ് ഉറപ്പുവരുത്തുവാൻ നിർദ്ദേശം നൽകി. ഈ വിഷയത്തിലും കമ്മീഷൻ സ്വമേധയാ കേസെടുത്തു.
അങ്ങാടിക്കൽ സൗത്ത് ഹയർസെക്കൻ്റെറി സ്‌കൂൾ,
എടത്വ ജോർജിയൻ പബ്ലിക് സ്കൂൾ, എടത്വ സെൻ്റ് അലോഷ്യസ് ബോയ്‌സ് ഹൈസ്കൂൾ, എടത്വ സെൻ്റ് അലോഷ്യസ് ഹയർ സെക്കൻ്ററി സ്‌കൂൾ, കിടങ്ങറ ഹയർ സെക്കൻ്ററി സ്കൂൾ, ബുധനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, ബിആർസി സെന്റർ ബുധനൂർ, ഗവൺമെന്റ് മോഡൽ വിഎച്ച്എസ്എസ് ചെങ്ങന്നൂർ, ഗവൺമെന്റ് മോഡൽ ഹൈസ്കൂൾ ചെങ്ങന്നൂർ, ഗവൺമെന്റ് യുപിഎസ് പേരശ്ശേരി എന്നീ സ്‌കൂളുകളിൽ കമ്മീഷൻ സന്ദർശനം നടത്തിയത്.
സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ കമ്മീഷൻ പരിശോധിച്ചു. വിദ്യാർഥികളുമായും സംസാരിച്ചു. പരിഹരിക്കേണ്ട വിഷയങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
കമ്മീഷൻ അംഗങ്ങളായ ബി മോഹൻ കുമാർ, ഡോ എഫ് വിൽസൺ, കെ കെ ഷാജു എന്നിവരും സംഘത്തിൽ ഉണ്ടായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments