Wednesday, September 2, 2026
HomeKERALAകണ്ണൂർ വാരിയേഴ്‌സ് ഫുട്ബോൾ ക്ലബ്ബിനോട്‌ വിട പറഞ്ഞ് മാനുവൽ സാഞ്ചസ്; സ്പാനിഷ് ക്ലബ്ബിൽ സഹപരിശീലകനായി...

കണ്ണൂർ വാരിയേഴ്‌സ് ഫുട്ബോൾ ക്ലബ്ബിനോട്‌ വിട പറഞ്ഞ് മാനുവൽ സാഞ്ചസ്; സ്പാനിഷ് ക്ലബ്ബിൽ സഹപരിശീലകനായി പുതിയ ചുമതല

കൾച്ചറൽ വൈ ഡിപോർട്ടീവ ലിയോനെസയുടെ അസിസ്റ്റന്റ് കോച്ചായി നിയമനം; മൂന്ന് സീസണിന് ശേഷം കണ്ണൂർ വാരിയേഴ്സ് വിട്ടു

കണ്ണൂർ: സൂപ്പർ ലീഗ് കേരളയിലെ കണ്ണൂർ വാരിയേഴ്സ് എഫ്‌സിയുടെ മുഖ്യപരിശീലകനായിരുന്ന സ്പാനിഷ് കോച്ച് മാനുവൽ സാഞ്ചസ് ക്ലബ് വിട്ടു. മൂന്ന് സീസണുകളിലായി ടീമിനെ നയിച്ച സാഞ്ചൻസിന്റെ രാജി ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

സ്പെയിനിലെ മൂന്നാം ഡിവിഷൻ ക്ലബ്ബായ കൾച്ചറൽ വൈ ഡിപോർട്ടീവ ലിയോനെസയുടെ (Cultural y Deportiva Leonesa) സഹപരിശീലകനായി ചുമതലയേറ്റതോടെയാണ് സാഞ്ചസ് കണ്ണൂർ വാരിയേഴ്സിന്റെ മുഖ്യപരിശീലക സ്ഥാനം ഒഴിഞ്ഞത്.

കോച്ച് മാനുവല്‍ സാഞ്ചസ് ക്ലബ് ചെയര്‍മാന്‍ ഡോ ഹസ്സന്‍കുഞ്ഞി , ഡയറക്ടർമാരായ കെ എം വർഗീസ് , മിബു ജോസ് നെറ്റിക്കാടൻ എന്നിവരോടൊപ്പം

സ്പെയിനിലെ മുൻനിര ഡിവിഷനിൽ ക്ലബ്ബുകളെ പരിശീലിപ്പിച്ച അനുഭവസമ്പത്തുമായെത്തിയ സാഞ്ചസ്, കണ്ണൂർ വാരിയേഴ്സിന്റെ വളർച്ചയിൽ ശ്രദ്ധേയമായ സംഭാവനകളാണ് നൽകിയത്.

ക്ലബ്ബിനൊപ്പമുള്ള കാലയളവിൽ യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലും മത്സരാധിഷ്ഠിത ടീമിനെ വാർത്തെടുക്കുന്നതിലും സാഞ്ചസ് നിർണായക പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ വാരിയേഴ്സ് മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയും കേരള ഫുട്ബോൾ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറുകയും ചെയ്തു.

ക്ലബ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ, മാനുവൽ സാഞ്ചസിന്റെ ആത്മാർഥമായ സേവനത്തിനും ക്ലബ്ബിന്റെ വളർച്ചയ്ക്കായി നൽകിയ സമർപ്പണത്തിനും നന്ദി അറിയിച്ചു. അദ്ദേഹത്തിന്റെ പുതിയ ദൗത്യത്തിനും പരിശീലക ജീവിതത്തിനും എല്ലാ വിജയാശംസകളും നേർന്നതായും ക്ലബ് വ്യക്തമാക്കി.

സാഞ്ചസിന്റെ പകരക്കാരനെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. പുതിയ ഹെഡ് കോച്ചിനെ നിയമിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ക്ളബ്ബിന്റെ ഉടമകളിലൊരാളും ഡയറക്ടറുമായ കെ എം വർഗീസ്സ് ദോഹയിൽ മലയാളധ്വനിയോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments