ഭിന്നശേഷി സൗഹൃദ സമൂഹത്തിനായി പ്രതിബദ്ധത പുതുക്കി
“മികവിനൊപ്പം മാനവികതയും കൈകോർക്കുമ്പോഴാണ് ശക്തമായ സമൂഹങ്ങൾ രൂപപ്പെടുന്നത്
ദോഹ: കുടുംബ-സാമൂഹിക വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പർപ്പിൾ സാറ്റർഡേ ദേശീയ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ദോഹയിലെ പ്രമുഖ മാനവവിഭവശേഷി-പ്രോജക്ട് സപ്ലൈസ് സ്ഥാപനമായ ഖത്തർ ടെക്. ഭിന്നശേഷിക്കാർക്ക് തുല്യ അവസരങ്ങളും സാമൂഹിക ഉൾക്കൊള്ളലും ഉറപ്പാക്കുന്ന ഖത്തറിന്റെ ദേശീയ കാഴ്ചപ്പാടിനോടുള്ള പ്രതിബദ്ധതയാണ് കമ്പനി ഇതിലൂടെ ആവർത്തിച്ചത്.
ചടങ്ങിൽ സംസാരിച്ച ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി കെ. ജോൺ, പർപ്പിൾ സാറ്റർഡേയെ പിന്തുണയ്ക്കുന്നത് കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ഭാഗം മാത്രമല്ല, ധാർമ്മിക ഉത്തരവാദിത്തവുമാണെന്ന് പറഞ്ഞു. ഭിന്നശേഷിക്കാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ തുല്യ അവസരങ്ങൾ ലഭിക്കുന്ന സമൂഹമാണ് യഥാർത്ഥ പുരോഗമന സമൂഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തറിലും ഇന്ത്യയിലും ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങൾക്ക് കമ്പനി തുടർന്നും പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
“മികവിനൊപ്പം മാനവികതയും കൈകോർക്കുമ്പോഴാണ് ശക്തമായ സമൂഹങ്ങൾ രൂപപ്പെടുന്നത്. ഉൾക്കൊള്ളൽ എന്നത് കാരുണ്യത്തിന്റെ പ്രകടനം മാത്രമല്ല; നീതിയുടെയും അന്തസ്സിന്റെയും എല്ലാവർക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നതിന്റെയും പ്രതിബദ്ധതയാണ്,”ജെബി കെ ജോണ്‍ പറഞ്ഞു.

യുണീഖ് ഉപദേശക സമിതി ചെയർപേഴ്സൺ മിനി ബെന്നി മുഖ്യാതിഥിയായി പങ്കെടുത്തു. സാമൂഹിക പ്രതിബദ്ധതയുടെ മാതൃകയാണ് ഖത്തർ ടെക്കിന്റെ ഈ നടപടിയെന്നും അവർ പറഞ്ഞു.
ഖത്തർ ടെക്കിനെ പ്രതിനിധീകരിച്ച് ജിനോജ് മാത്യു തോമസ്, ലൈജു വർഗീസ്, ജോൺ മാത്യു, ജോബി കൊൽക്കുന്നേൽ ജോൺ, തോമസ് മാത്യു, ശ്രീരേഖ പരയിൽവളപ്പിൽ, ജീത്തു വർഗീസ്, റീജ രാജു, ബേസിൽ ജോസഫ്, രാധേ തരു എന്നിവർ പങ്കെടുത്തു.
സമൂഹത്തിലെ പിന്നാക്കവിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും തുല്യ അവസരങ്ങളും മാന്യതയും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടർന്നും പിന്തുണ നൽകുമെന്ന് ഖത്തർ ടെക് അറിയിച്ചു. “മികവിനൊപ്പം മാനവികതയും കൈകോർക്കുമ്പോഴാണ് ശക്തമായ സമൂഹങ്ങൾ രൂപപ്പെടുന്നത്. ഉൾക്കൊള്ളൽ കാരുണ്യത്തിന്റെ പ്രകടനം മാത്രമല്ല, നീതിയുടെയും തുല്യ അവസരങ്ങളുടെയും പ്രതിബദ്ധത കൂടിയാണ്,” എന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി



