Wednesday, September 2, 2026
HomeINDIAശിക്ഷ കൂട്ടിയാൽ മാത്രം പോര’; പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരം വേണമെന്ന് പ്രതിപക്ഷം — ആന്റി...

ശിക്ഷ കൂട്ടിയാൽ മാത്രം പോര’; പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരം വേണമെന്ന് പ്രതിപക്ഷം — ആന്റി പേപ്പർ ലീക്ക് ബില്ലിൽ ചൂടേറിയ ചർച്ച

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്ക്കും സംഘടിത പരീക്ഷാടേറിയ ചർച്ച തട്ടിപ്പുകൾക്കുമെതിരെ കർശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) (ഭേദഗതി) ബിൽ, 2026 ലോക്‌സഭയിൽ പാസായെങ്കിലും, ബില്ലിനെ ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കടുത്ത വാദപ്രതിവാദങ്ങളാണ് അരങ്ങേറിയത്. ചോദ്യപേപ്പർ ചോർച്ച തടയാൻ ശക്തമായ നിയമം വേണമെന്ന കാര്യത്തിൽ എതിർപ്പില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷം, ശിക്ഷ കർശനമാക്കുന്നതിലൂടെ മാത്രം പ്രശ്നം പരിഹരിക്കാനാകില്ലെന്നും പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്കാരമാണ് ആവശ്യമെന്നും വാദിച്ചു.

പ്രതിപക്ഷത്തിന്റെ പ്രധാന വിമർശനം, 2024-ൽ ഇതേ വിഷയത്തിൽ നിയമം കൊണ്ടുവന്നിട്ടും രാജ്യത്തെ ഏറ്റവും വലിയ പ്രവേശന പരീക്ഷയായ NEET-UG-യിൽ ചോദ്യപേപ്പർ ചോർച്ച നടന്നത് സർക്കാരിന്റെ വീഴ്ചയാണെന്നായിരുന്നു. നിലവിലുള്ള നിയമം ഫലപ്രദമായി നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ ശിക്ഷ വർധിപ്പിക്കുന്നത് മാത്രം പരിഹാരമാകില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയും ഉൾപ്പെടെയുള്ള നേതാക്കൾ, പരീക്ഷാ തട്ടിപ്പിനെതിരായ പോരാട്ടം രാഷ്ട്രീയ വിഷയമല്ല, വിദ്യാർഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട ദേശീയ വിഷയമാണെന്ന് വ്യക്തമാക്കി. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ ഡൽഹി പൊലീസ് സ്വീകരിച്ച നടപടിയും പ്രതിപക്ഷം സഭയിൽ ശക്തമായി ഉന്നയിച്ചു. ജന്തർ മന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരണം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) പ്രവർത്തനം കൂടുതൽ സുതാര്യമാക്കണമെന്നും, പരീക്ഷാ നടത്തിപ്പിലെ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും, സാങ്കേതിക സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നിലെ സംഘടിത ശൃംഖലകളെ കണ്ടെത്തുന്നതിനൊപ്പം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഭരണപരമായ പരിഷ്കാരങ്ങൾക്കും സർക്കാർ മുൻഗണന നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.

അതേസമയം, നിയമമന്ത്രി ജിതേന്ദ്ര സിങ്, വിദ്യാർഥികളുടെ താൽപര്യം സംരക്ഷിക്കാനും പൊതുപരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാനുമാണ് ഭേദഗതി ബിൽ ലക്ഷ്യമിടുന്നതെന്ന് സഭയിൽ വ്യക്തമാക്കി. കർശന ശിക്ഷയും വേഗത്തിലുള്ള വിചാരണയും പരീക്ഷാ മാഫിയകൾക്ക് ശക്തമായ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments