Wednesday, September 2, 2026
HomeGrama Varthaവടക്കൻ പറവൂരിൽ 26കാരിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി: 34കാരൻ പൊലീസ് കസ്റ്റഡിയിൽ

വടക്കൻ പറവൂരിൽ 26കാരിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി: 34കാരൻ പൊലീസ് കസ്റ്റഡിയിൽ

വടക്കൻ പറവൂരിൽ 26കാരിയായ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ചൂണ്ടി സ്വദേശിനി സുരമ്യയാണ് മരിച്ചത്.സംഭവത്തിൽ തുരുത്തിപ്പുറം സ്വദേശി ഷിബിനെ (34) വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.

സുരമ്യയും ഷിബിനും തമ്മിൽ സൗഹൃദമുണ്ടായിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക വിവരം. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും തമ്മിൽ നേരത്തെ തർക്കങ്ങളുണ്ടായിരുന്നോയെന്നും സംഭവത്തിന് പിന്നിലെ കാരണം എന്താണെന്നും പരിശോധിച്ചുവരികയാണ്.

സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. കൃത്യം നടന്ന സ്ഥലത്തും സമീപപ്രദേശങ്ങളിലും പരിശോധന നടത്തി തെളിവുകൾ ശേഖരിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള ഷിബിനെ ചോദ്യം ചെയ്തുവരികയാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments