Wednesday, September 2, 2026
HomeKERALAഓപ്പറേഷൻ തണ്ടർ'ഓണം സ്പെഷ്യൽ റെയ്ഡ്: കേരള എക്സൈസ് സംസ്ഥാനത്തൊട്ടാകെ വ്യാപക പരിശോധന നടത്തുന്നു

ഓപ്പറേഷൻ തണ്ടർ’ഓണം സ്പെഷ്യൽ റെയ്ഡ്: കേരള എക്സൈസ് സംസ്ഥാനത്തൊട്ടാകെ വ്യാപക പരിശോധന നടത്തുന്നു

ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ

സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപം വൻതോതിൽ ഹെറോയിനും കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. പശ്ചിമ ബംഗാൾ മാൾഡ സ്വദേശിയായ സെഖ് അനിറുൽ (30 വയസ്) ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 53 ഗ്രാം ഹെറോയിനും 5 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അജയൻ.കെ യുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

*#KeralaExcise* *#SayNoToDrugs*

വാളയാറിൽ 3.5 കിലോ ഗ്രാം കഞ്ചാവുമായി പിടികൂടിയ പ്രതിക്ക്  3 വർഷം കഠിനതടവും  ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. തൃശൂർ സ്വദേശി ലിജോയെയാണ് കോടതി ശിക്ഷിച്ചത്. 13/03/2019ന് പാലക്കാട്‌ എക്‌സൈസ് റേഞ്ച്  ഇൻസ്പെക്ടർ എം . സജീവ്കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് പാലക്കാട്‌ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ, പി . കെ. സതീഷ് കേസിന്റെ അന്വേഷണം പൂ‍ർത്തിയാക്കി  അന്തിമ റിപ്പോർട്ട്  കോടതിയിൽ സമർപ്പിച്ചു. ബഹുമാനപ്പെട്ട സെക്കന്റ് അഡീഷണൽ ജഡ്ജ് ഡി. സുധീർ ഡേവിഡാണ് പ്രതിക്കുള്ള ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി NDPS സ്പെഷ്യൽ പ്രോസീക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി.

കോട്ടയം നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറിൽ നിന്നും ആറു ഗ്രാം എം.ഡി.എം.എ പിടികൂടി. സംഭവത്തിൽ നാലു പ്രതികൾ പിടിയിലായി.

കാറിലുണ്ടായിരുന്ന പ്രതികളിൽ ഒരാൾ എക്‌സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെട്ടു. മലപ്പുറം തിരൂർ സ്വദേശികളായ സുലൈമാൻ (44 വയസ്), നിസാർ വിളങ്ങിൽ (35 വയസ്) , മുഹമ്മദ് നിസാർ കെ. (34 വയസ്) , അമീറുദീൻ കാവുങ്കൽ (46 വയസ്) എന്നിവരെയാണ് കോട്ടയം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ.അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എം.ഡി.എം.എ കടത്താൻ ഇവർ ഉപയോഗിച്ച ഇന്നോവ വാഹനവും എക്‌സൈസ് സംഘം പിടികൂടി. കേസിൽ ഓടി രക്ഷപ്പെട്ട പ്രധാന പ്രതികളിൽ ഒരാളായ പത്തനംതിട്ട സ്വദേശി അതുൽ അശോകനായി തിരച്ചിൽ ശക്തമാക്കി.

ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പാലോട് ഭാഗത്തു നടന്ന പരിശോധനയിൽ 15 ലിറ്റർ വാറ്റ് ചാരായം കടത്തിക്കൊണ്ടുവന്ന പെരിങ്ങമ്മല മങ്കയം സ്വദേശി പ്രഹ്ലാദനെ(61 വയസ്) അറസ്റ്റ് ചെയ്തു. വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബാബു പ്രസാദിന്റെ നേതൃത്വത്തിൽ വാമനപുരം എക്സൈസ് റേഞ്ച് സംഘവും തിരുവനന്തപുരം EI & IB യും സംയുക്തമായാണ് പരിശോധന നടത്തിയത്.

*#KeralaExcise* *#SayNoToDrugs*

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments