Wednesday, September 2, 2026
HomeKERALAപല്ലാവൂർ അപ്പുമാരാർ പുരസ്കാര ജേതാവ് ഖത്തർ പ്രവാസി ഗോപിനാഥമേനോന് ആദരം

പല്ലാവൂർ അപ്പുമാരാർ പുരസ്കാര ജേതാവ് ഖത്തർ പ്രവാസി ഗോപിനാഥമേനോന് ആദരം

ആലത്തൂർ:വാദ്യകലാരംഗത്തെ മികവിന് പുതിയങ്കം ഗോപിനാഥമേനോന് ആദരം.പല്ലാവൂർ അപ്പുമാരാർ പുരസ്കാര ജേതാവും ദീർഘകാല ഖത്തർ പ്രവാസിയും അറിയപ്പെടുന്ന ചെണ്ട വാദ്യകലാകാരനുമായ ഗോപിനാഥമേനോനെ കേരള ക്ഷേത്രവാദ്യകലാ അക്കാദമി ആലത്തൂർ മേഖലാ കൺവെൻഷനിൽ ആദരിച്ചു.

തിരുവനന്തപുരം നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പല്ലാവൂർ അപ്പുമാരാർ പുരസ്കാരമാണ് ഗോപിനാഥമേനോന് ലഭിച്ചത്. വാദ്യകലാ രംഗത്തെ  സമഗ്രമായ സംഭാവനകളും വർഷങ്ങളായി തുടരുന്ന കലാപ്രവർത്തനങ്ങളുമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.

ചെണ്ട വാദ്യകലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഗോപിനാഥമേനോൻ ഖത്തറിലെ പ്രവാസജീവിതത്തിലും കലാ സാംസ്കാരീ രംഗത്ത് സജീവ സാന്നിധ്യമാണ്.
പ്രവാസി സമൂഹത്തിന്റെ വിവിധ സാംസ്കാരിക വേദികളിലും കലാ പരിപാടികളിലും ചെണ്ടമേളങ്ങൾക്ക് നേതൃത്വം നൽകുകയും കേരളത്തിന്റെ പാരമ്പര്യ വാദ്യകല വിദേശമണ്ണിലും പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

വാദ്യകലാരംഗത്തെ മികവിന് ഗോപിനാഥമേനോൻ ഇതിനകം നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. പ്രവാസജീവിതത്തോടൊപ്പം വാദ്യകലയെ ചേർത്തുനിർത്തിയ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കലാസ്നേഹികൾക്കിടയിൽ ശ്രദ്ധേയമാണ്.
ഗോപിനാഥ മേനോൻ മലയാളധ്വനി ഗ്രൂപ്പ് അംഗമാണ്.

കേരള ക്ഷേത്രവാദ്യകലാ അക്കാദമി ആലത്തൂർ മേഖലാ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് പല്ലശ്ശന പ്രകാശൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ
മേഖലാ പ്രസിഡന്റ് തൃപ്പാളൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മഠത്തിൽ ഹരി, സംസ്ഥാന സമിതി അംഗങ്ങളായ ആലത്തൂർ അഭിലാഷ്, പുലാപ്പറ്റ രമേശൻ എന്നിവർ ആശംസകൾ നേർന്നു.

ചടങ്ങിൽ പഴുവിൽ മാധവ മാരാർ സ്കന്ദ പുരസ്കാര ജേതാവ് മമ്പാട് ജയനെയും ആദരിച്ചു. മേഖലാ കമ്മിറ്റി ഏർപ്പെടുത്തിയ വിവിധ വാദ്യകലാ പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments