പൂക്കള പെരുമയും ജീവനക്കാരുടെ വിവിധ മത്സരങ്ങളും കളികളും ഓണം വർണാഭമാക്കി
ദോഹ: ഖത്തറിലെ പ്രമുഖ പ്രോജക്ട് സപ്ലൈസ് കമ്പനിയായ ഖത്തർ ടെക്കിൽ ഓണാഘോഷം സംഘടിപ്പിച്ചു. കമ്പനിയിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെ പങ്കാളിത്തത്തോടെ നടന്ന ആഘോഷം കേരളത്തിന്റെ പാരമ്പര്യവും ഓണത്തിന്റെ കൂട്ടായ്മാ സന്ദേശവും വിളിച്ചോതുന്നതായി.
വിവിധ കലാപരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ഖത്തർ ടെക് മാനേജിംഗ് ഡയറക്ടർ ജെബി കെ. ജോൺ ജീവനക്കാർക്കൊപ്പം ആഘോഷത്തിൽ പങ്കെടുത്തു.
വർണാഭമായ ഓണപ്പൂക്കളം ആഘോഷത്തിന്റെ പ്രധാന ആകർഷണമായി. കേരളത്തിന്റെ സാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് പൂക്കളം ഒരുക്കിയത്.
ബേസിൽ ജോസഫ്, സജി എം. കുര്യാക്കോസ്, ശ്രീരേഖ മേനോൻ എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.
ഓപ്പറേഷൻ മാനേജർ ബിനു കുര്യാക്കോസ്, പ്രോജക്ട് അക്കൗണ്ട് മാനേജർ ജിനോജ് മാത്യു തോമസ്, അഡ്മിൻ ആൻഡ് പ്രൊക്യുർമെന്റ് മാനേജർ ലൈജു വർഗീസ്, ഹ്യൂമൻ റിസോഴ്സസ് മാനേജർ ജോൺ മാത്യു, അക്കൗണ്ട്സ് മാനേജർ തോമസ് മാത്യു തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരും ജീവനക്കാർക്കൊപ്പം ആഘോഷത്തിൽ പങ്കെടുത്തു.
ജീവനക്കാരുടെ സജീവ പങ്കാളിത്തത്തോടെ നടന്ന ഓണാഘോഷം ഖത്തർ ടെക് കുടുംബത്തിന് സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും മനോഹരമായ അനുഭവമായി.



