ഐച്ചി–നഗോയ ഏഷ്യൻ ഗെയിംസ് 2026ൽ ഇന്ത്യ ആദ്യ മെഡൽ നേടി വിദർശ കെ. വിനോദ്:ഷൂട്ടിങ്ങില്‍ ആദ്യ മെഡല്‍ നേടുന്ന മലയാളി വിദര്‍ശ
നഗോയ: ജപ്പാനിൽ നടക്കുന്ന 2026 ഐച്ചി–നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ആദ്യ മെഡൽ സ്വന്തമാക്കി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വിദർശ കെ. വിനോദ്, എളവേനിൽ വലറിവാൻ, സോനം മസ്കർ എന്നിവർ ഉൾപ്പെട്ട ഇന്ത്യൻ ടീം വെള്ളിമെഡൽ നേടി.
സെപ്റ്റംബർ 20ന് നടന്ന മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ 1898 പോയിന്റ് നേടി രണ്ടാം സ്ഥാനത്തെത്തി. 1904.2 പോയിന്റുമായി ചൈന സ്വർണമെഡൽ സ്വന്തമാക്കി. ആതിഥേയരായ ജപ്പാൻ മൂന്നാം സ്ഥാനത്തെത്തി.
ഏഷ്യൻ ഗെയിംസിന്റെ ഈ പതിപ്പിൽ ഇന്ത്യയുടെ ആദ്യ മെഡലാണ് ഷൂട്ടിങ്ങിലൂടെ ലഭിച്ച വെള്ളി. മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ വനിതാ ഷൂട്ടർമാർ രാജ്യത്തിന്റെ മെഡൽ പട്ടികയ്ക്ക് തുടക്കമിട്ടു.
വിദർശ കെ. വിനോദ്, എളവേനിൽ വലറിവാൻ, സോനം മസ്കർ എന്നിവരുടെ കൂട്ടായ പ്രകടനമാണ് ഇന്ത്യയെ പോഡിയത്തിലെത്തിച്ചത്. വരും ദിവസങ്ങളിൽ ഷൂട്ടിങ്ങിലടക്കം കൂടുതൽ മെഡലുകൾ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം.


