ദോഹ: ഖത്തറിലെ ആലുവ നിവാസികളുടെ കൂട്ടായ്മയായ അരോമ ഖത്തറിന്റെ നേതൃത്വത്തിൽ ഓണം വാർഷികാഘോഷം സംഘടിപ്പിക്കുന്നു.
ഒക്ടോബർ 9ന് ഉച്ചയ്ക്ക് 12.30ന് തുമാമയിലെ ഭാരത് ടേസ്റ്റ് റസ്റ്റോറന്റ് ഹാളിലാണ് ഓണം വാർഷീകാഘോഷ പരിപാടികൾ.
ഓണാഘോഷത്തിന്റെ ഭാഗമായി ഓണസദ്യയും വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ അരോമ കുടുംബാംഗങ്ങൾക്കും മലയാളി സമൂഹത്തിനും ഒത്തുചേരാനും ഓണത്തിന്റെ പാരമ്പര്യവും ആഘോഷവുമൊത്ത് പങ്കിടാനുമുള്ള അവസരമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ആഘോഷങ്ങളില്‍ വിവിധ കലാപരിപാടികൾ ഉൾപ്പെടെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള കലാ സാംസ്കാരീക പരിപാടികൾ അരങ്ങേറുമെന്ന് പ്രസിഡണ്ട് ഷംസുദ്ദീൻ ഇസ്മയിൽ അറിയിച്ചു.
ആഘോഷത്തിൽ പങ്കെടുക്കാൻ അരോമ ഖത്തർ എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.


