Monday, October 19, 2026
HomeKERALAസൂപ്പർ ലീഗ് കേരള:  കണ്ണൂർ വാരിയേഴ്‌സിന് സ്വന്തം തട്ടകത്തിൽ തോൽവി

സൂപ്പർ ലീഗ് കേരള:  കണ്ണൂർ വാരിയേഴ്‌സിന് സ്വന്തം തട്ടകത്തിൽ തോൽവി

സ്റ്റേഡിയത്തിൽ ആവേശം നിറച്ച കാണികൾ കണ്ണൂർ വാരിയേഴ്‌സിന് പിന്തുണയുമായി നിലകൊണ്ടെങ്കിലും ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ ടീമിനായില്ല

“തട്ടകത്തിലെ തോൽവിയിൽ വിഷമമുണ്ട്; മൂന്ന് പ്രധാനപ്പെട്ട താരങ്ങളുടെ അഭാവം തിരിച്ചടിയായി:” കണ്ണൂർ വാരിയേഴ്‌സ് ഡയറക്ടർ കെ എം വര്‍ഗീസ്.

“കാലിക്കറ്റ് എഫ്‌സിക്കെതിരായ മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് ഒരു ഗോളിന് പരാജയപ്പെട്ടതിൽ വിഷമമുണ്ടെന്ന് ടീം ഡയറക്ടർ പ്രതികരിച്ചു. പരിക്കുമൂലം കണ്ണൂരിന്‍റെ മൂന്ന് പ്രധാന  താരങ്ങൾക്ക് കളത്തിലിറങ്ങാൻ കഴിയാതിരുന്നത് ടീമിന് വലിയ തിരിച്ചടിയായി. നിരവധി മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും അവ ഗോളാക്കി മാറ്റാൻ കണ്ണൂരിന് കഴിഞ്ഞില്ല. കാലിക്കറ്റും കണ്ണൂരും കേരളത്തിലെ മികച്ച പ്രൊഫഷണൽ ടീമുകളാണ് മൂന്ന് മികച്ച താരങ്ങൾക്ക് പകരക്കാരെ അതേ നിലവാരത്തിൽ ഉടനെ കണ്ടെത്തുക എളുപ്പമല്ല. കാലിക്കറ്റ് എഫ് സി തുടക്കം മുതല്‍ മികച്ച ഫോമില്‍ കളിച്ചു എന്നും കെ എം വര്‍ഗീസ് മലയാളധ്വനിയോട് പറഞ്ഞു.

കണ്ണൂർ: സൂപ്പർ ലീഗ് കേരളയിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സിനെ അവരുടെ സ്വന്തം മൈതാനത്ത് വീഴ്ത്തി കാലിക്കറ്റ് എഫ്‌സി. ഞായറാഴ്ച കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കാലിക്കറ്റിന്റെ വിജയം. ഫെഡറിക്കോ ബോവാസോ ഫ്ല്യൂറി നേടിയ ഗോളാണ് കാലിക്കറ്റിന് വിലപ്പെട്ട മൂന്ന് പോയിന്റുകൾ സമ്മാനിച്ചത്.

ആരാധകരുടെ ആവേശകരമായ പിന്തുണയിൽ സ്വന്തം മൈതാനത്തിറങ്ങിയ കണ്ണൂർ വാരിയേഴ്‌സിന് കാലിക്കറ്റിന്റെ പ്രതിരോധം മറികടന്ന് ഗോൾ കണ്ടെത്താനായില്ല. മത്സരത്തിന്റെ 31-ാം മിനിറ്റിൽ മാനുവൽ അഗസ്റ്റിൻ വില്ലലോബോസ് ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ കാലിക്കറ്റ് എഫ്‌സിക്ക് ശേഷിച്ച സമയം പത്ത് താരങ്ങളുമായി കളിക്കേണ്ടിവന്നു. എന്നിട്ടും പ്രതിരോധത്തിൽ ഉറച്ചുനിന്ന കാലിക്കറ്റ്, കണ്ണൂരിന്റെ ആക്രമണങ്ങളെ ഫലപ്രദമായി ചെറുത്ത് വിജയം സ്വന്തമാക്കി.

സ്റ്റേഡിയത്തിൽ ആവേശം നിറച്ച കാണികൾ കണ്ണൂർ വാരിയേഴ്‌സിന് പിന്തുണയുമായി നിലകൊണ്ടെങ്കിലും ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ ടീമിനായില്ല. സ്വന്തം തട്ടകത്തിൽ വിജയം പ്രതീക്ഷിച്ചിരുന്ന വാരിയേഴ്‌സിന് ഈ തോൽവി തിരിച്ചടിയായി.

വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള കാലിക്കറ്റ് എഫ്‌സി തങ്ങളുടെ കുതിപ്പ് തുടർന്നു. മറുവശത്ത്, കണ്ണൂർ വാരിയേഴ്‌സിന് പോയിന്റ് നേടാനാകാത്തത് തുടർന്നുള്ള മത്സരങ്ങളിൽ കൂടുതൽ സമ്മർദമുണ്ടാക്കും. ഒക്ടോബർ 26ന് മലപ്പുറം എഫ്‌സിക്കെതിരെയാണ് കണ്ണൂർ വാരിയേഴ്‌സിന്റെ അടുത്ത മത്സരം.

Malayaladhwani.com The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments