Monday, November 30, 2026
HomeKERALA‘വോട്ട് നിങ്ങളുടേത്, പോരാട്ടവും നിങ്ങളുടേത്’; നവംബർ ഒന്നിന് ഡൽഹിയിൽ കോൺഗ്രസ് മഹാറാലി

‘വോട്ട് നിങ്ങളുടേത്, പോരാട്ടവും നിങ്ങളുടേത്’; നവംബർ ഒന്നിന് ഡൽഹിയിൽ കോൺഗ്രസ് മഹാറാലി

വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് നവംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന ‘വോട്ട് സംരക്ഷിക്കുക, രാജ്യത്തെ സംരക്ഷിക്കുക’ മഹാറാലിയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി ജനങ്ങളോട് ആഹ്വാനം ചെയ്തു

റാലിയിൽ 10 ലക്ഷം പ്രവർത്തകരെ പങ്കെടുപ്പിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്

ന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന മഹാറാലിയിൽ പങ്കെടുക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർഥികൾ, കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, യുവാക്കൾ, വ്യാപാരികൾ തുടങ്ങി ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരും റാലിയുടെ ഭാഗമാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘വോട്ട് സംരക്ഷിക്കുക, രാജ്യത്തെ സംരക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന ജനകീയ മാർച്ചിനും മഹാറാലിക്കും പിന്തുണ തേടി ഞായറാഴ്ച എക്‌സിലൂടെയാണ് രാഹുൽ ഗാന്ധി സന്ദേശം പങ്കുവെച്ചത്.

വോട്ടുകൾ മോഷ്ടിക്കപ്പെടുകയാണെന്നും വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്തെന്നും ചട്ടങ്ങളും നിയമങ്ങളും ലംഘിക്കപ്പെട്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ചോദ്യങ്ങൾ ഉന്നയിച്ചവർക്കെതിരെ ബലപ്രയോഗമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെതിരെ രാജ്യം പ്രതികരിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

‘വോട്ട് നിങ്ങളുടേതാണ്, പോരാട്ടവും നിങ്ങളുടേതാണ്’ എന്ന രാഹുൽ ഗാന്ധിയുടെ ആഹ്വാനം റാലിയുടെ പ്രചാരണത്തിന് പുതിയ ഊർജം പകരുന്നതാണ്. ജനാധിപത്യത്തെക്കുറിച്ച് ആശങ്കയുള്ള എല്ലാവരും നവംബർ ഒന്നിന് ഡൽഹിയിലെത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

റാലിയുടെ പ്രചാരണത്തിന് ബിജെപിയും സഖ്യകക്ഷികളും നൽകുന്ന പിന്തുണയ്ക്ക് പരിഹാസരൂപേണ നന്ദി പറഞ്ഞ രാഹുൽ ഗാന്ധി, വരും ദിവസങ്ങളിലും ഇതേ ആവേശം തുടരണമെന്നും കുറിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണ (SIR) നടപടിക്കെതിരെയും വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ചും കോൺഗ്രസും പ്രതിപക്ഷ കക്ഷികളും നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് റാലി. ആരോപണങ്ങൾ ഉയർത്തിക്കാട്ടി വോട്ടവകാശവും ജനാധിപത്യ സ്ഥാപനങ്ങളും സംരക്ഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments