കൊച്ചി ചേരാനല്ലൂർ കണ്ടെയ്‌നർ റോഡിൽ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കാറിടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ച സംഭവത്തിൽ വാഹന ഉടമയായ ജഡ്ജി റിനോ ഫ്രാൻസിസ് സേവ്യറെയും പ്രതിചേർത്തു. ഹൈക്കോടതി ഇടപെടലിന് പിന്നാലെയാണ് നടപടി
കൊച്ചി: ചേരാനല്ലൂർ കണ്ടെയ്‌നർ റോഡിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച കാറിടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ച സംഭവത്തിൽ വാഹന ഉടമയായ അഡീഷണൽ ജഡ്ജി റിനോ ഫ്രാൻസിസ് സേവ്യറിനെയും പ്രതിചേർത്ത് പൊലീസ്. സംഭവത്തിൽ ഹൈക്കോടതി ഇടപെടുകയും ജഡ്ജിയോട് വിശദീകരണം തേടുകയും ചെയ്തതിന് പിന്നാലെയാണ് നടപടി.
അപകടത്തിൽ ജയബാലകൃഷ്ണനാണ് മരിച്ചത്. ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകനാണ് അപകടസമയത്ത് കാർ ഓടിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ വാഹന ഉടമയുടെ ഉത്തരവാദിത്തം സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ വാഹന ഉടമയായ ജഡ്ജിയെയും പ്രതിചേർക്കാൻ പൊലീസ് തീരുമാനിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


