Sunday, November 29, 2026
HomeQatarജംബോ ഇലക്ട്രോണിക്സിന്റെ മെഗാ പ്രമോഷൻ ഇന്ന് അവസാനിക്കും; ഓഫറുകൾ പ്രയോജനപ്പെടുത്താൻ അവസാന അവസരം

ജംബോ ഇലക്ട്രോണിക്സിന്റെ മെഗാ പ്രമോഷൻ ഇന്ന് അവസാനിക്കും; ഓഫറുകൾ പ്രയോജനപ്പെടുത്താൻ അവസാന അവസരം

500 ഖത്തർ റിയാലോ അതിൽ കൂടുതലോ വിലവരുന്ന പർച്ചേസുകൾക്ക് വിവിധ സ്ഥാപനങ്ങളുടെ ഉറപ്പായ ഗിഫ്റ്റ് വൗച്ചറുകൾ ലഭിക്കുന്നതാണ് പ്രമോഷന്റെ പ്രധാന ആകർഷണം

ദോഹ: ഉപഭോക്താക്കൾക്ക് ആകർഷകമായ വിലക്കിഴിവുകളും ഉറപ്പായ ഗിഫ്റ്റ് വൗച്ചറുകളും ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ഒരുക്കിയ ജംബോ ഇലക്ട്രോണിക്സിന്റെ മെഗാ പ്രമോഷൻ ഇന്ന് (ഒക്ടോബർ 31) സമാപിക്കും. ഉപഭോക്താക്കളുടെയും ആവശ്യക്കാരുടെയും അഭ്യർഥന മാനിച്ച് നീട്ടിയ പ്രമോഷന്റെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനുള്ള അവസാന അവസരമാണിതെന്ന് ജംബോ ഇലക്ട്രോണിക്സ് ഡയറക്ടറും സിഇഒയുമായ സി.വി. റപ്പായ് അറിയിച്ചു.

500 ഖത്തർ റിയാലോ അതിൽ കൂടുതലോ വിലവരുന്ന പർച്ചേസുകൾക്ക് വിവിധ സ്ഥാപനങ്ങളുടെ ഉറപ്പായ ഗിഫ്റ്റ് വൗച്ചറുകൾ ലഭിക്കുന്നതാണ് പ്രമോഷന്റെ പ്രധാന ആകർഷണം. കൂടാതെ ലോയൽറ്റി പോയിന്റുകൾ, 0 ശതമാനം ഇൻസ്റ്റാൾമെന്റ് സൗകര്യം, തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് 36 മാസത്തെ എക്സ്റ്റൻഡഡ് വാറന്റി തുടങ്ങിയ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാണ്.

ടെലിവിഷനുകൾ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ഓഡിയോ ഉൽപ്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഉൽപ്പന്നങ്ങൾ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാനുള്ള അവസരം ഇന്ന് അവസാനിക്കുന്നതിനാൽ ഉപഭോക്താക്കൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സി ഇ ഓ അഭ്യർഥിച്ചു.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments