അത്ലറ്റിക്സ് വിഭാഗത്തിൽ തുടർച്ചയായ മൂന്നാം തവണയും കിരീടം നേടി മലപ്പുറം ഹാട്രിക് നേട്ടം സ്വന്തമാക്കി.സ്വർണക്കപ്പ് സ്വന്തമാക്കിയ തിരുവനന്തപുരം കായികമേളയിലെ ആധിപത്യം ആവർത്തിച്ചു

സംസ്ഥാന സ്കൂൾ കായികമേളയിൽ കിരീടം നിലനിർത്തി തിരുവനന്തപുരം ജില്ല. തുടർച്ചയായ നേട്ടത്തിലൂടെ സ്വർണക്കപ്പ് സ്വന്തമാക്കിയ തിരുവനന്തപുരം കായികമേളയിലെ ആധിപത്യം ആവർത്തിച്ചു. അതേസമയം, അത്ലറ്റിക്സ് വിഭാഗത്തിൽ തുടർച്ചയായ മൂന്നാം തവണയും കിരീടം നേടി മലപ്പുറം ഹാട്രിക് നേട്ടം സ്വന്തമാക്കി. കായികമേളയിൽ ജില്ലകൾ തമ്മിലുള്ള ശക്തമായ മത്സരത്തിനൊടുവിലാണ് തിരുവനന്തപുരത്തിന്റെ കിരീടനേട്ടം. അത്ലറ്റിക്സിൽ മലപ്പുറത്തിന്റെ തുടർച്ചയായ വിജയം ജില്ലയുടെ കായികമികവ് വീണ്ടും അടയാളപ്പെടുത്തി.
ഓവറോൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം 2012.3 പോയിന്റ് നേടിയാണ് ഒന്നാമതെത്തിയത്. 965.3 പോയിന്റുമായി തൃശൂർ രണ്ടാം സ്ഥാനവും 23.3 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനവും നേടി. കഴിഞ്ഞ രണ്ട് വർഷങ്ങളിലും സ്വർണക്കപ്പ് നേടിയ തിരുവനന്തപുരം ഇത്തവണയും കിരീടം നിലനിർത്തുകയായിരുന്നു.
അത്ലറ്റിക്സിൽ 204.3 പോയിന്റുമായാണ് മലപ്പുറം ഒന്നാമതെത്തിയത്. 161.5 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും 109 പോയിന്റുമായി ആലപ്പുഴ മൂന്നാം സ്ഥാനവും നേടി. 19 സ്വർണവും 23 വെള്ളിയും 19 വെങ്കലവും ഉൾപ്പെടെ മികച്ച മെഡൽ നേട്ടമാണ് മലപ്പുറം സ്വന്തമാക്കിയത്.
അത്ലറ്റിക്സിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ സ്കൂൾ തുടർച്ചയായ അഞ്ചാം തവണയും ചാമ്പ്യന്മാരായി. 75.3 പോയിന്റോടെയാണ് സ്കൂൾ നേട്ടം ആവർത്തിച്ചത്. ഗെയിംസ്, അക്വാട്ടിക്സ് ഇനങ്ങളിലെ മികവാണ് ഓവറോൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തിന് നിർണായകമായത്.അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള കൊല്ലം ജില്ലയിൽ നടക്കും.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


