Sunday, November 29, 2026
HomeWORLDഅമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ് 2026 : കോൺഗ്രസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾക്ക്; ട്രംപിന് കനത്ത തിരിച്ചടി

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ് 2026 : കോൺഗ്രസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടൺ: അമേരിക്കയിൽ നവംബർ 3ന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. യുഎസ് കോൺഗ്രസിന്റെ ഇരുസഭകളായ ജനപ്രതിനിധിസഭയുടെയും സെനറ്റിന്റെയും നിയന്ത്രണം ഡെമോക്രാറ്റുകൾ നേടിയതായി അസോസിയേറ്റഡ് പ്രസ് (AP) റിപ്പോർട്ട് ചെയ്തു. ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരായ ജനവിധിയായാണ് തിരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

വിലക്കയറ്റം, ഇറാനുമായുള്ള യുദ്ധവുമായി ബന്ധപ്പെട്ട ആശങ്കകൾ, ഭരണകൂടത്തിലെ അഴിമതിയെക്കുറിച്ചുള്ള വിമർശനങ്ങൾ എന്നിവ വോട്ടർമാരുടെ തീരുമാനത്തെ സ്വാധീനിച്ച പ്രധാന വിഷയങ്ങളായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് ശക്തമായ പിന്തുണ നൽകിയ ചില സംസ്ഥാനങ്ങളിലും ഡെമോക്രാറ്റുകൾ നിർണായക വിജയങ്ങൾ നേടി

തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം സെനറ്റിലാണ്. കൻസസ്, അയോവ, ടെക്സസ്, ഒഹായോ, മെയ്ൻ, നോർത്ത് കരോലൈന, സൗത്ത് കരോലൈന തുടങ്ങിയ സംസ്ഥാനങ്ങളിലെ വിജയങ്ങൾ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ഉറപ്പാക്കുന്നതിൽ നിർണായകമായി. റിപ്പബ്ലിക്കൻ പാർട്ടിക്ക് പരമ്പരാഗതമായി ശക്തമായ പിന്തുണയുള്ള സംസ്ഥാനങ്ങളിലും ഡെമോക്രാറ്റുകൾക്ക് മുന്നേറ്റമുണ്ടായി.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments