Sunday, November 29, 2026
HomeINDIAഎസ്.ഐ.ആർ ചർച്ചയ്ക്ക് മുൻപ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ഉറപ്പാക്കണം; അമിത് ഷായോട് ആവശ്യപ്പെട്ട് കോൺഗ്രസ്

എസ്.ഐ.ആർ ചർച്ചയ്ക്ക് മുൻപ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ഉറപ്പാക്കണം; അമിത് ഷായോട് ആവശ്യപ്പെട്ട് കോൺഗ്രസ്

എസ്.ഐ.ആർ വിഷയത്തിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാമെന്ന അമിത് ഷായുടെ നിർദേശത്തിന് മറുപടിയുമായി കോൺഗ്രസ്. ചർച്ചയ്ക്ക് മുൻപ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും എസ്.ഐ.ആർ നടപടികൾ നിർത്തിവയ്ക്കലും ആവശ്യപ്പെട്ടു.

എസ്.ഐ.ആർ (Special Intensive Revision) വിഷയത്തിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് ചർച്ച നടത്താമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ  നിർദേശത്തിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. ചർച്ചയ്ക്ക് സർക്കാർ ആത്മാർഥമായി തയ്യാറാണെങ്കിൽ ആദ്യം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ഉറപ്പാക്കണമെന്നും എസ്.ഐ.ആർ നടപടികൾ നിർത്തിവയ്ക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗ്യാനേഷ് കുമാറിനെ അമിത് ഷായുടെ ‘ആജ്ഞാനുവർത്തി’ എന്ന് വിശേഷിപ്പിച്ച ജയറാം രമേശ്, തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി ലഭിക്കാതെ ചർച്ച മുന്നോട്ടുപോകാനാകില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

കേന്ദ്ര സർക്കാർ പുതിയ മണ്ഡല പുനർനിർണയ (Delimitation) ബില്ലുകളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പ്രതിപക്ഷത്തിന് മുൻകൂട്ടി കൈമാറണമെന്നും ഇക്കാര്യത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

മൺസൂൺ സമ്മേളനം അവസാനിച്ച് 82 ദിവസം പിന്നിട്ടിട്ടും പാർലമെന്റ് ഔദ്യോഗികമായി പിരിച്ചുവിടാത്തതിനെക്കുറിച്ചും ജയറാം രമേശ് ചോദ്യമുയർത്തി. മണ്ഡല പുനർനിർണയ ബില്ലുകൾ പാസാക്കുന്നതിനായി പ്രത്യേക സമ്മേളനം വിളിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് എസ്.ഐ.ആർ, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (ഇവിഎം) തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്താൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാമെന്ന് അമിത് ഷാ വ്യക്തമാക്കിയത്. വിഷയത്തിൽ രാഹുൽ ഗാന്ധിയെ പാർലമെന്റിൽ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിന്റെ മറുപടി.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments