RAF ഹെല്‍ത്ത് കെയറും-സഫാരി ഗ്രൂപ്പും ചേർന്ന് ഖത്തറിൽ സംഘടിപ്പിച്ച ലോക പ്രമേഹദിന ബോധവത്കരണ പരിപാടിയിൽ സൗജന്യ പരിശോധനകളും ഗ്ലൂക്കോസ് മോണിറ്ററുകളും വിതരണം ചെയ്തു
ദോഹ ലോക പ്രമേഹദിനത്തോടനുബന്ധിച്ച് RAF ഹെല്‍ത്ത് കെയര്‍, സഫാരി ഗ്രൂപ്പിന്റെ സഹകരണത്തോടെ ഖത്തറിൽ വിപുലമായ പ്രമേഹ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. നവംബർ 11, 12, 13 തീയതികളിലായി സഫാരി ഹൈപ്പർമാർക്കറ്റിന്റെ അഞ്ച് ഔട്ട്ലെറ്റുകളിലാണ് പരിപാടി നടന്നത്.
അബീര്‍ മെഡിക്കല്‍ സെന്റെര്,റെയാദ മെഡിക്കല്‍ സെന്റര്‍,ഇമാറ മെഡിക്കല്‍ സെന്റെര് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ആരോഗ്യ ബോധവത്കരണ ക്യാമ്പയിൻ. പരിപാടിയിലൂടെ ആയിരക്കണക്കിന് സഫാരി ഉപഭോക്താക്കൾക്ക് സൗജന്യ ആരോഗ്യ പരിശോധനകളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭിച്ചു.
സഫാരി മാൾ അബു ഹമൂറിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഖത്തർ ഡയബറ്റിസ് അസോസിയേഷനിൽ നിന്നുള്ള ഡോ. അഹമ്മദ് എൽയാസൗട്ടി നിർവഹിച്ചു. RAF ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടർ ആത്തിഫ് അഷ്റഫ്, സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ജനറൽ മാനേജർ അഹമ്മദ് ഷാഹിദ്, അബീര്‍ മെഡിക്കല്‍ സെന്റെര് ഡയറക്ടർ ഡോ. നിത്യാനന്ദ സ്വാമി, Dr. Morepen Labs പ്രതിനിധി നീലം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
RAF ഹെല്‍ത്ത്കെയറിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി 500 Dr. Morepen ഗ്ലൂക്കോസ് മോണിറ്ററുകൾ സൗജന്യമായി വിതരണം ചെയ്തു. കൂടാതെ, മെഡിക്കൽ സെന്ററുകളുടെ നേതൃത്വത്തിൽ HbA1c, രക്തസമ്മർദം (BP), ഓക്സിജൻ സാച്ചുറേഷൻ (SpO2), ECG, BMI തുടങ്ങിയ പരിശോധനകളും ഡോക്ടർമാരുടെ വ്യക്തിഗത കൗൺസിലിങ്ങും സൗജന്യമായി ലഭ്യമാക്കി.
പ്രമേഹബാധിതരായ മുതിർന്നവരിൽ 40 ശതമാനം പേർക്കും രോഗം തിരിച്ചറിയപ്പെടാതെ തുടരുന്നുവെന്നാണ് ആഗോള ആരോഗ്യ വിവരങ്ങൾ സൂചിപ്പിക്കുന്നത്. അതിനാൽ കൃത്യസമയത്തുള്ള രോഗനിർണയവും പരിശോധനയും ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിൽ നിർണായകമാണെന്ന് സംഘാടകർ വ്യക്തമാക്കി.
2023 മുതൽ തുടർച്ചയായി നാലാം വർഷമാണ് RAF Healthcare-ഹെല്‍ത്ത് കെയറും സഫാരി ഗ്രൂപ്പും സംയുക്തമായി ലോക പ്രമേഹദിന ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. 2026-ൽ മാത്രം ഈ പദ്ധതിയിലൂടെ 6,000ത്തിലധികം ആളുകൾക്ക് പ്രയോജനം ലഭിച്ചതായി സംഘാടകർ അറിയിച്ചു.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും



