Wednesday, September 2, 2026
HomeQatarഇൻകാസ് ഖത്തർ യാത്രയയപ്പ് നൽകി

ഇൻകാസ് ഖത്തർ യാത്രയയപ്പ് നൽകി

ദീർഘകാല ഖത്തർ പ്രവാസിയും ഇൻകാസ് ഖത്തർ ഉപദേശക സമിതി അംഗവുമായ നിയാസ് ചെരിപ്പത്തിന് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി.

നാലു പതിറ്റാണ്ടിനോടടുത്ത പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നിയാസ് ചെരിപ്പത്ത് ഇൻകാസ് ഖത്തറിന്റെ മുതിർന്ന സ്ഥാപക അംഗം കൂടിയാണ്.

നിയാസ് ചെരിപ്പത്ത്

ഐസിസി മുംബൈ ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഇൻകാസ് ഖത്തർ ആക്ടിംഗ് പ്രസിഡന്റ് വി. എസ്. അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. വി. ബോബൻ സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ ഐസിസി പ്രസിഡന്റ് എ. പി. മണികണ്ഠൻ നിയാസ് ചെരിപ്പത്തിനെ ഷാളണിയിച്ച് ആദരിച്ചു. ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ചേർന്ന് മെമന്റോയും സമ്മാനിച്ചു.

ഐസിസി പ്രസിഡന്റ് എ. പി. മണികണ്ഠൻ, ആക്ടിംഗ് പ്രസിഡന്റ് വി. എസ്. അബ്ദുൽ റഹ്മാൻ, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ. വി. ബോബൻ, രക്ഷാധികാരികളായ ജോപ്പച്ചൻ തെക്കെകൂറ്റ്, ജോൺ ഗിൽബർട്ട്, ഐസിസി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, അഡ്വൈസറി ബോർഡ് അംഗങ്ങളായ ഡേവിസ് ഇടശ്ശേരി, താജുദ്ദീൻ, ജനറൽ സെക്രട്ടറിമാരായ ജോർജ് അഗസ്റ്റിൻ, മനോജ് കൂടൽ, ഹരികുമാർ, സെക്രട്ടറിമാരായ ഷംസുദ്ദീൻ ഇസ്മയിൽ, ഷഹീൻ മജീദ്, മറ്റു നേതാക്കളായ അഡ്വ. മഞ്ജുഷ, വിപിൻ മേപ്പയ്യൂർ, അനീഷ്, അജാത്ത് അബ്രഹാം, ഷിബു സുകുമാരൻ, മാഷിക്ക് മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.

സഹപ്രവർത്തകർ തനിക്ക് നൽകിയ സ്നേഹനിർഭരമായ യാത്രയയപ്പ് എന്നും ഓർമ്മിക്കുമെന്നും എക്കാലവും തന്നെ ചേർത്ത് പിടിച്ച സംഘടനയോടും സഹപ്രവർത്തകരോടുമുള്ള കടപ്പാട് ഹൃദയത്തിൽ സൂക്ഷിക്കുമെന്നും മറുപടി പ്രസംഗത്തിൽ നിയാസ് ചെരിപ്പത്ത് വികാരനിർഭരിതനായി പറഞ്ഞു.
ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ഫാസിൽ അബൂബക്കർ നന്ദി രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments