Wednesday, September 2, 2026
HomeQatarകരുതലിന്റെ ഓർമകൾക്ക് ആദരം; ഖത്തറിൽ ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികാചരണം ഇന്ന്

കരുതലിന്റെ ഓർമകൾക്ക് ആദരം; ഖത്തറിൽ ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികാചരണം ഇന്ന്

ചടങ്ങില്‍ ‘ഉമ്മൻ ചാണ്ടി ജനസേവാ പുരസ്കാരം-2026’ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവയ്ക്ക് സമ്മാനിക്കും

അനുസ്മരണ പ്രഭാഷണം അഡ്വ. അബിൻ വർക്കി കോടിയാട്ട് എം.എൽ.എ. നിർവഹിക്കും

ദോഹ: മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനവും “ഉമ്മൻ ചാണ്ടി ജനസേവാ പുരസ്കാരം-2026” സമർപ്പണവും ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ദോഹയിലെ ഐ.സി.സി. അശോകാ ഹാളിൽ നടക്കും.

സാധാരണക്കാരുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം കാണാനും എപ്പോഴും മുന്നിലുണ്ടായിരുന്ന ജനകീയ നേതാവായ ഉമ്മൻ ചാണ്ടിയുടെ പൊതുസേവന ജീവിതത്തെ അനുസ്മരിക്കുന്ന ചടങ്ങിൽ വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.

ചടങ്ങിലെ മുഖ്യ ആകർഷണമായ അനുസ്മരണ പ്രഭാഷണം അഡ്വ. അബിൻ വർക്കി കോടിയാട്ട് എം.എൽ.എ. നിർവഹിക്കും. പൊതുസേവന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തികളെ ആദരിക്കുന്നതിനായി ഇൻകാസ് ഖത്തർ ഏർപ്പെടുത്തിയ “ഉമ്മൻ ചാണ്ടി ജനസേവാ പുരസ്കാരം-2026” ഈ വർഷം ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവയ്ക്ക് സമ്മാനിക്കും.

ജാതി, മതം, രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾക്കായി ജീവിതം സമർപ്പിച്ച ഉമ്മൻ ചാണ്ടിയുടെ സേവനപാരമ്പര്യവും മനുഷ്യസ്നേഹവും പുതുതലമുറയ്ക്ക് കൈമാറുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

പരിപാടിയിലേക്ക് മുഴുവൻ മലയാളി സമൂഹത്തെയും ഇൻകാസ് ഖത്തർ സ്വാഗതം ചെയ്തു. “കരുതലിന് ഒരൊറ്റപ്പേര് – ഉമ്മൻ ചാണ്ടി” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഇത്തവണത്തെ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments