Sunday, July 19, 2026
HomeKERALAകേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ആശ്വാസം; റോഡ് നികുതി കുറവ് പ്രാബല്യത്തിൽ, ലക്ഷങ്ങൾ വിലവരുന്ന EVകൾക്കും ഗുണം

കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ആശ്വാസം; റോഡ് നികുതി കുറവ് പ്രാബല്യത്തിൽ, ലക്ഷങ്ങൾ വിലവരുന്ന EVകൾക്കും ഗുണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആലോചിക്കുന്നവർക്ക് ആശ്വാസമായി റോഡ് നികുതി (One-Time Road Tax) കുറച്ചുള്ള സർക്കാർ തീരുമാനം പ്രാബല്യത്തിൽ വന്നു. കേരള ധനബില്ലിലെ വ്യവസ്ഥകൾ നിലവിൽ വന്നതോടെയാണ് പുതിയ നികുതി നിരക്കുകൾ പ്രാബല്യത്തിലായത്. പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും സാധാരണക്കാർക്ക് ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ പ്രാപ്യമാക്കാനുമാണ് സർക്കാർ ഈ ഇളവ് നൽകിയത്.

പുതിയ നികുതി നിരക്കുകൾ

* ₹10 ലക്ഷം വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾ

* പഴയ നികുതി: 5%

* പുതിയ നികുതി: 3%

* 2 ശതമാനം കുറവ്

* ₹15 ലക്ഷം മുതൽ ₹20 ലക്ഷം വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾ

* പഴയ നികുതി: 8%

* പുതിയ നികുതി: 5%

* 3 ശതമാനം കുറവ്

അതേസമയം,

* ₹20 ലക്ഷം മുതൽ ₹40 ലക്ഷം വരെ വിലയുള്ള EVകൾക്ക് നിലവിലെ 10% നികുതി തുടരും.

* ₹40 ലക്ഷത്തിന് മുകളിലുള്ള ആഡംബര ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയിട്ടുണ്ട്.

വാഹന ഉടമകൾക്ക് എത്ര ലാഭം?

പുതിയ നികുതി നിരക്കുകൾ പ്രകാരം വാഹനത്തിന്റെ വില അനുസരിച്ച് ആയിരക്കണക്കിന് രൂപയുടെ ലാഭമാണ് ലഭിക്കുക.വാഹനത്തിന്റെ അന്തിമ ഓൺ-റോഡ് വിലയിൽ ഇൻഷുറൻസ്, രജിസ്ട്രേഷൻ ചാർജ്, ഹാൻഡ്ലിംഗ് ഫീസ് തുടങ്ങിയവയും ഉൾപ്പെടുന്നതിനാൽ യഥാർത്ഥ ലാഭത്തിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം.)

സർക്കാർ ലക്ഷ്യമിടുന്നത്

സംസ്ഥാനത്ത് മലിനീകരണം കുറയ്ക്കുകയും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുകയും ചെയ്യുകയാണ് ഈ നികുതി ഇളവിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കുറഞ്ഞ വിലയിലുള്ളതും മധ്യനിരയിലുള്ളതുമായ EVകൾ വാങ്ങുന്നവർക്ക് നേരിട്ട് ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഉയർന്ന വിലയുള്ള ആഡംബര EVകൾക്ക് കൂടുതൽ നികുതി ചുമത്തി വരുമാനം വർധിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments