Sunday, July 19, 2026
HomeINDIAതൃണമൂൽ കടുത്ത പ്രതിസന്ധിയിൽ: മമതാ ബാനർജിയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി; ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ...

തൃണമൂൽ കടുത്ത പ്രതിസന്ധിയിൽ: മമതാ ബാനർജിയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി; ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ പ്രവർത്തക സമിതി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പാർട്ടി നേതൃത്വത്തിൽ നിർണായക മാറ്റങ്ങൾ. പാർട്ടി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മമതാ ബാനർജിയെ മാറ്റി, വിമത നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ പുതിയ പ്രവർത്തക സമിതി രൂപീകരിച്ചതായി റിപ്പോർട്ടുകൾ. പാർട്ടിക്കുള്ളിലെ ഭിന്നതകൾ പരസ്യമായതോടെയാണ് ഈ നീക്കം.
നിയമസഭയിലെ ഭൂരിപക്ഷം തൃണമൂൽ എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ട ഋതബ്രത ബാനർജി, 58-59 എംഎൽഎമാരുടെ പിന്തുണയോടെ നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം നേടിയിരുന്നു. സ്പീക്കറുടെ അംഗീകാരവും ലഭിച്ചതോടെ വിമത വിഭാഗം കൂടുതൽ ശക്തിപ്രാപിച്ചു.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് തൃണമൂൽ കോൺഗ്രസ് ഋതബ്രത ബാനർജിയെ നേരത്തെ പുറത്താക്കിയിരുന്നെങ്കിലും, എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ സ്വന്തമാക്കിയതോടെ അദ്ദേഹം പാർട്ടിക്കുള്ളിൽ ശക്തമായ വെല്ലുവിളിയായി മാറി. പുതിയ പ്രവർത്തക സമിതിയിൽ വിവിധ മേഖലകളിൽ നിന്നുള്ള നേതാക്കളെ ഉൾപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളും പോഷക സംഘടനകളും പിരിച്ചുവിടുകയും പുനഃസംഘടന നടത്തുമെന്നും മമതാ ബാനർജി വിഭാഗം നേരത്തെ പ്രഖ്യാപിച്ചിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ യഥാർത്ഥ നേതൃത്വം ആരുടേതാണെന്ന ചർച്ച ഇപ്പോൾ ബംഗാൾ രാഷ്ട്രീയത്തിലെ പ്രധാന വിഷയമായി മാറിയിരിക്കുകയാണ്.
ഹൈക്കോടതിയും സ്പീക്കറുടെ തീരുമാനത്തിൽ ഇടക്കാല സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ചതോടെ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് താൽക്കാലികമായി നിയമപരമായ മേൽക്കൈ ലഭിച്ചിരിക്കുകയാണ്. ബംഗാൾ രാഷ്ട്രീയത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ നാടകീയ സംഭവവികാസങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments