Wednesday, September 2, 2026
HomeQatarദോഹയിൽ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

ദോഹയിൽ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

ദോഹ: വാരാന്ത്യത്തിൽ കടുത്ത ചൂടിനൊപ്പം മഴക്ക് സാധ്യത. മഴ മേഘങ്ങൾ ശക്തമായി രൂപപ്പെടാനും, ഉച്ചക്കു ശേഷം ചില പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. അതേസമയം, രാജ്യത്തുടനീളം കനത്ത ചൂടും ഉയർന്ന ഹുമിഡിറ്റിയും തുടരുകയാണ്.

കാലാവസ്ഥാ വിഭാഗം പുറത്തുവിട്ട പ്രതിദിന റിപ്പോർട്ട് പ്രകാരം ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന താപനില 48 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഖത്തർ യൂണിവേഴ്സിറ്റി, മീസൈമിർ, കരാന പ്രദേശങ്ങളിലാണ് ഏറ്റവും ഉയർന്ന താപനിലയായ 48 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. മിഖൈനിസ്, തുറൈന (47), അൽ ഖോർ, അൽ ഗുവൈരിയ, അൽ ഷഹാനിയ, ജുമൈലിയ (46), ദോഹ എയർപോർട്ട്, ദുഖാൻ (45) എന്നിങ്ങനെ മറ്റ് സ്ഥലങ്ങളിലും ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments