Sunday, July 19, 2026
HomeQatarപ്രവാസികൾ കേരളത്തിന്റെ നട്ടെല്ല്: പാറക്കൽ അബ്ദുള്ള

പ്രവാസികൾ കേരളത്തിന്റെ നട്ടെല്ല്: പാറക്കൽ അബ്ദുള്ള

“രക്തം ദാനം ചെയ്യൂ… ഒരായിരം പുഞ്ചിരികൾ വിടരട്ടെ” -രക്തദാന ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

ദോഹ: പ്രവാസി സമൂഹമാണ് കേരളത്തിന്റെ സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലെന്നും നാടിന്റെ വികസനത്തിലും സാമൂഹിക പുരോഗതിയിലും അവരുടെ പങ്ക് അതുല്യമാണെന്നും കുറ്റ്യാടി എം.എൽ.എ. പാറക്കൽ അബ്ദുള്ള പറഞ്ഞു.

ഖത്തറിൽ സന്ദർശനത്തിനെത്തിയ എം.എൽ.എയ്ക്ക് ഇൻകാസ് ഖത്തർ കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻകാസ് ഖത്തർ ജില്ലാ പ്രസിഡന്റ് വിപിൻ മേപ്പയൂർ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സദ്ദാം പുത്തൻപുരയിൽ അധ്യക്ഷത വഹിച്ചു.

ജൂലൈ 31-ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം അനുസ്മരണ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന “രക്തം ദാനം ചെയ്യൂ… ഒരായിരം പുഞ്ചിരികൾ വിടരട്ടെ” എന്ന രക്തദാന ക്യാമ്പിന്റെ പോസ്റ്റർ പാറക്കൽ അബ്ദുള്ള എം.എൽ.എ. ചടങ്ങിൽ പ്രകാശനം ചെയ്തു.

ചടങ്ങിൽ സമീർ ഏറാമല, അഷറഫ് വടകര, അൻവർ സാദത്ത്, ആഷിക് അഹമ്മദ്, ബഷീർ തൂവ്വാരിക്കൽ, ഹരീഷ് കുമാർ, ഷാഹിദ് വി.പി., മുഹമ്മദ് അലി വാണിമേൽ, കെ.ടി.കെ. അബ്ദുള്ള എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി വി.പി. ഷൈജിത്ത് സ്വാഗതവും അനീഷ് ചെമ്മാണി നന്ദിയും രേഖപ്പെടുത്തി.പരിപാടിയിൽ ഇൻകാസ് പ്രവർത്തകരുടെയും കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പ്രവാസികളുടെയും സജീവ സാന്നിധ്യം ശ്രദ്ധേയമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments