Wednesday, September 2, 2026
HomeKERALAപ്രസവസഹായം വാഗ്ദാനം ചെയ്ത് കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമം; കോട്ടയത്ത് ശിശു വിൽപ്പന മാഫിയയിലെ രണ്ട് പേർ...

പ്രസവസഹായം വാഗ്ദാനം ചെയ്ത് കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമം; കോട്ടയത്ത് ശിശു വിൽപ്പന മാഫിയയിലെ രണ്ട് പേർ പിടിയിൽ

ശിശു വിൽപ്പന ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട് ശൃംഖലയിലും വിൽപ്പനയിലും കൂടുതൽ പേർ ഉൾപ്പെട്ടതായി നിഗമനം

കോട്ടയം: ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ കേരളത്തിലെത്തിച്ച് നവജാത ശിശുക്കളെ വിൽക്കുന്ന ശൃംഖലയെക്കുറിച്ചുള്ള അന്വേഷണത്തിനിടെ രണ്ട് പേരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിയായ രാജായും വാഗമൺ സ്വദേശിയായ അർജുൻയും ആണ് പിടിയിലായത്. അർജുന്റെ സഹോദരീഭർത്താവാണ് രാജാ.

ഗർഭിണിയായ 22 വയസ്സുള്ള അസം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രസവവുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ സമീപിച്ച പ്രതികൾ, കുഞ്ഞ് ജനിച്ച ശേഷം ശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് പരാതി.

പ്രാഥമിക അന്വേഷണത്തിൽ തീക്കോയി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ശിശു വിൽപ്പന ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഗർഭിണികളെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തിച്ച് പ്രസവശേഷം കുഞ്ഞുങ്ങളെ മറ്റുള്ളവർക്ക് കൈമാറുന്ന സംഘമാണോ ഇതിന് പിന്നിലെന്ന സംശയത്തിലാണ് അന്വേഷണ സംഘം.

അറസ്റ്റിലായ ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവർക്ക് പിന്നിൽ കൂടുതൽ പേർ പ്രവർത്തിക്കുന്നുണ്ടോ, സംസ്ഥാനാന്തര ശൃംഖലയാണോ ഇതിന് പിന്നിലുള്ളത്, മുൻപ് സമാന രീതിയിൽ കുഞ്ഞുങ്ങളെ കൈമാറിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

കേസിൽ മനുഷ്യക്കടത്ത്, ശിശുവിനെ തട്ടിയെടുക്കാൻ നടത്തിയ ശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. അന്വേഷണം വിപുലീകരിച്ച പൊലീസ് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments