മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും മറ്റ് പരീക്ഷകൾക്കും ഈ അവധി ബാധകമല്ല
തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫൈനൽ മത്സരം കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 20) അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി നൽകിയ നിർദേശത്തെ തുടർന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചത്.
ഇന്ത്യൻ സമയം പുലർച്ചെ നടക്കുന്ന ലോകകപ്പ് ഫൈനൽ കാണാൻ വിദ്യാർഥികൾ ഉൾപ്പെടെ വലിയൊരു വിഭാഗം രാത്രി വൈകി ഉണർന്നിരിക്കേണ്ട സാഹചര്യം പരിഗണിച്ചാണ് തീരുമാനം. വിദ്യാർഥികൾ, രക്ഷിതാക്കൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച വ്യാപകമായ അഭ്യർഥനകളെ തുടർന്നാണ് സർക്കാർ നടപടി സ്വീകരിച്ചതെന്നാണ് വിവരം.
അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും മറ്റ് പരീക്ഷകൾക്കും ഈ അവധി ബാധകമല്ലെന്ന് സർക്കാർ അറിയിച്ചു. അവ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.



