Wednesday, October 7, 2026
HomeKERALAയൂത്ത് കോൺഗ്രസ്–എസ്എഫ്ഐ ഏറ്റുമുട്ടൽ: ആർഎസ്എസ് ബന്ധം ആരോപിച്ച് പിണറായി

യൂത്ത് കോൺഗ്രസ്–എസ്എഫ്ഐ ഏറ്റുമുട്ടൽ: ആർഎസ്എസ് ബന്ധം ആരോപിച്ച് പിണറായി

പ്രതിഷേധം ചീഫ് ഇലക്ഷൻ കമ്മിഷണർക്കെതിരെയായിരുന്നിട്ടും എസ്എഫ്ഐ ഇടപെട്ടതെന്തിനാണെണ് മന്ത്രി ഒ.ജെ. ജെനിഷ്

തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസും എസ്എഫ്ഐയും തമ്മിലുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും സംഘപരിവാറിനുമെതിരായ പ്രതിഷേധത്തിന്റെ പേരിൽ നടത്തിയ പന്തംകൊളുത്തി പ്രകടനത്തിന്റെ യഥാർഥ ലക്ഷ്യം യൂണിവേഴ്സിറ്റി ഹോസ്റ്റലും എസ്എഫ്ഐ പ്രവർത്തകരുമായിരുന്നു എന്നാണ് പിണറായി ആരോപിച്ചത്.

സെപ്റ്റംബർ 30ന് നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിനിടെയാണ് യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിന് സമീപം സംഘർഷമുണ്ടായത്. ചീഫ് ഇലക്ഷൻ കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെയാണ് യൂത്ത് കോൺഗ്രസ്–എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടിയത്. കല്ലേറും തീപ്പന്തം എറിയലും ഉൾപ്പെടെയുള്ള സംഭവങ്ങൾക്ക് പിന്നാലെ പൊലീസ് ഹോസ്റ്റൽ വളപ്പിൽ കയറി ലാത്തിച്ചാർജ് നടത്തിയതായും റിപ്പോർട്ടുകളുണ്ട്. നിരവധി വിദ്യാർഥികൾക്കും പൊലീസുകാർക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു.

യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം വഴിതിരിച്ചുവിട്ട് എസ്എഫ്ഐയെ ആക്രമിച്ചതിലൂടെ ആർഎസ്എസിനെ സുഖിപ്പിക്കാനാണ് ശ്രമിച്ചതെന്ന് പിണറായി ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ വീഴ്ചകളിൽനിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു അക്രമമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി പ്രതിസന്ധി, ആശുപത്രികളിലെ മരുന്നുക്ഷാമം, വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം, പ്രളയ ദുരിതാശ്വാസത്തിലെ കാലതാമസം തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിന് മറുപടിയില്ലെന്നും പിണറായി ആരോപിച്ചു.

പ്രതിഷേധം ചീഫ് ഇലക്ഷൻ കമ്മിഷണർക്കെതിരെയാണെങ്കിൽ യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് തീപ്പന്തങ്ങൾ എറിയേണ്ട സാഹചര്യമെന്താണെന്നും പിണറായി ചോദിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് നടപടിയെയും വിമർശിച്ച പിണറായി, സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, സംഘർഷത്തിന് തുടക്കമിട്ടത് എസ്എഫ്ഐ പ്രവർത്തകരാണെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കളുടെ ആരോപണം. പ്രതിഷേധം ചീഫ് ഇലക്ഷൻ കമ്മിഷണർക്കെതിരെയായിരുന്നിട്ടും എസ്എഫ്ഐ ഇടപെട്ടതെന്തിനാണെന്നാണ് മന്ത്രി ഒ.ജെ. ജാനിഷും ചോദിച്ചത്. സംഘർഷത്തെക്കുറിച്ച് ഇരുവിഭാഗവും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് പിണറായിയുടെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments