Sunday, July 19, 2026
HomeINDIAയൂസർനെയിം ഫീച്ചർ: വാട്സ്ആപ്പിന് പിന്നാലെ ടെലിഗ്രാമിനും സിഗ്നലിനും കേന്ദ്രത്തിന്റെ നോട്ടീസ്; അരട്ടൈയിൽ സേവനം പിൻവലിച്ചു

യൂസർനെയിം ഫീച്ചർ: വാട്സ്ആപ്പിന് പിന്നാലെ ടെലിഗ്രാമിനും സിഗ്നലിനും കേന്ദ്രത്തിന്റെ നോട്ടീസ്; അരട്ടൈയിൽ സേവനം പിൻവലിച്ചു

ന്യൂഡൽഹി: മെസേജിംഗ് ആപ്പുകളിലെ യൂസർനെയിം അധിഷ്ഠിത ആശയവിനിമയ സംവിധാനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പരിശോധന ശക്തമാക്കി. വാട്സ്ആപ്പിന് പിന്നാലെ ടെലിഗ്രാം, സിഗ്നൽ എന്നീ പ്ലാറ്റ്‌ഫോമുകൾക്കും കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം (MeitY) നോട്ടീസ് അയച്ചു. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനൊപ്പം വ്യാജ അക്കൗണ്ടുകൾ, ആൾമാറാട്ടം, സൈബർ തട്ടിപ്പുകൾ എന്നിവ തടയാൻ എന്തെല്ലാം സുരക്ഷാ സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാനാണ് നിർദേശം.

ഫോൺ നമ്പർ വെളിപ്പെടുത്താതെ യൂസർനെയിം ഉപയോഗിച്ച് ആളുകളെ ബന്ധപ്പെടാൻ കഴിയുന്ന സംവിധാനം സൈബർ കുറ്റവാളികൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് കേന്ദ്ര സർക്കാർ ഉയർത്തുന്നത്. പ്രത്യേകിച്ച് ആൾമാറാട്ടം, ഫിഷിംഗ്, “ഡിജിറ്റൽ അറസ്റ്റ്” തട്ടിപ്പുകൾ എന്നിവ വർധിക്കുമെന്ന വിലയിരുത്തലാണ് സർക്കാരിനുള്ളത്.നിലവിൽ ടെലിഗ്രാമിൽ യൂസർനെയിം സംവിധാനം ലഭ്യമാണ്. സിഗ്നലിലും ഈ സൗകര്യം ഓപ്ഷണൽ രീതിയിൽ ഉപയോഗിക്കാം. അതേസമയം, വാട്സ്ആപ്പിൽ ഈ ഫീച്ചർ ഇതുവരെ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ലെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ, ഇന്ത്യൻ മെസേജിംഗ് ആപ്പായ അരട്ടൈ (Arattai) യൂസർനെയിം അടിസ്ഥാനമാക്കിയുള്ള സേവനം പിൻവലിച്ചതായി അറിയിച്ചു. സർക്കാർ ഉയർത്തിയ ആശങ്കകളും നിയന്ത്രണ നടപടികളും പരിഗണിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് കമ്പനിയുടെ സ്ഥാപകൻ അറിയിച്ചു.ഇതിനുമുമ്പ് വാട്സ്ആപ്പിനോടും കേന്ദ്ര സർക്കാർ ഈ ഫീച്ചറിന്റെ നടപ്പാക്കൽ താൽക്കാലികമായി നിർത്തിവയ്ക്കാനും സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വിശദീകരണം നൽകാനും ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments