Wednesday, September 2, 2026
HomeINDIAസി.ജെ.പി. പ്രതിഷേധ നേതാക്കളുമായി ചർച്ചയ്ക്ക് കേന്ദ്രസർക്കാർ; നാല് തവണ ഔദ്യോഗിക ക്ഷണം നൽകിയെന്ന് ജിതേന്ദ്ര സിങ്

സി.ജെ.പി. പ്രതിഷേധ നേതാക്കളുമായി ചർച്ചയ്ക്ക് കേന്ദ്രസർക്കാർ; നാല് തവണ ഔദ്യോഗിക ക്ഷണം നൽകിയെന്ന് ജിതേന്ദ്ര സിങ്

ന്യൂഡൽഹി: രാജ്യത്ത് തുടരുന്ന സി.ജെ.പി. (Cockroach Janta Party) നേതൃത്വത്തിലുള്ള പ്രതിഷേധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സമര പ്രതിനിധികളെ ചർച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് പ്രതിഷേധ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ ഔദ്യോഗികമായി ക്ഷണിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ദിവസം മുതൽ ഇതുവരെ നാല് ഔദ്യോഗിക ചർച്ചാ നിർദേശങ്ങൾ സി.ജെ.പി. നേതൃത്വത്തിന് കൈമാറിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ചർച്ചകൾ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുടെ ഓഫീസിലോ ഔദ്യോഗിക വസതിയിലോ നടത്താമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

യോഗത്തിൽ ജിതേന്ദ്ര സിങ്ങിനൊപ്പം ജെ.പി. നദ്ദയും പങ്കെടുക്കും. സമരക്കാരുടെ ആവശ്യങ്ങൾ കേട്ട് പരിഹാരമാർഗങ്ങൾ കണ്ടെത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നാണ് വിശദീകരണം.

അതേസമയം, കേന്ദ്രസർക്കാരിന്റെ പുതിയ ചർച്ചാ ക്ഷണത്തോട് സി.ജെ.പി. നേതൃത്വം ഇതുവരെ ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല. സമരം തുടരുന്ന സാഹചര്യത്തിൽ ചർച്ച നടക്കുമോ എന്നതിലാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ ശ്രദ്ധ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments