Wednesday, October 7, 2026
HomeSPORTSസൂപ്പർ ലീഗ് കേരള മൂന്നാം സീസണിലേക്ക് ഒരു വമ്പൻ കണ്ണൂർ വരവ്: ടീമിൽ എട്ട് കണ്ണൂർ...

സൂപ്പർ ലീഗ് കേരള മൂന്നാം സീസണിലേക്ക് ഒരു വമ്പൻ കണ്ണൂർ വരവ്: ടീമിൽ എട്ട് കണ്ണൂർ താരങ്ങൾ

സൂപ്പർ ലീഗ് കേരള മൂന്നാം സീസണിൽ കണ്ണൂർ വാരിയേഴ്സ് ടീമിൽ എട്ട് നാട്ടുതാരങ്ങൾ . മുഹമ്മദ് സിനാൻ ഉൾപ്പെടെയുള്ള പ്രാദേശിക താരങ്ങളുടെ സാന്നിധ്യത്തിലാണ് ടീം പുതിയ സീസണിലേക്ക് ഒരുങ്ങുന്നത്.

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് പന്തുരുളാൻ മൂന്ന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കണ്ണൂർ വാരിയേഴ്സ് ടീമിൽ പ്രാദേശിക താരങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാകുന്നു. എട്ട് കണ്ണൂർ സ്വദേശികളാണ് ഇത്തവണ ടീമിന്റെ ഭാഗമായിരിക്കുന്നത്.

മുഹമ്മദ് സിനാൻ, സച്ചിൻ സുനിൽ, ഷിബിൻ സാദ്, മുഹമ്മദ് മുഷ്താഖ്, ഹർഷദ് കെ, അദൈദ് പി, ഗൗതം പി, മുഹമ്മദ് ഫിനാസ് ജാബിർ എന്നിവരാണ് ടീമിലെ കണ്ണൂർ താരങ്ങൾ.

കഴിഞ്ഞ സീസണിലും കണ്ണൂർ താരങ്ങൾക്ക് ടീമിൽ നിർണായക സാന്നിധ്യമുണ്ടായിരുന്നു. ഇത്തവണ കൂടുതൽ പ്രാദേശിക താരങ്ങൾക്ക് അവസരം നൽകിയാണ് കണ്ണൂർ വാരിയേഴ്സ് പുതിയ സീസണിലേക്ക് ഒരുങ്ങുന്നത്.

കക്കാടിന് സ്വദേശിയായ മുഹമ്മദ് സിനാൻ കഴിഞ്ഞ സീസണിൽ ശ്രദ്ധേയ പ്രകടനമാണ് നടത്തിയത്. സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ എമർജിങ് താരമായും സിനാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പുതിയ സീസണിലും സിനാനിൽ നിന്ന് മികച്ച പ്രകടനമാണ് ടീം പ്രതീക്ഷിക്കുന്നത്.

നാട്ടിൽ നിന്നുള്ള താരങ്ങളുടെ സാന്നിധ്യം ടീമിന് കൂടുതൽ പ്രാദേശിക പിന്തുണയും ആവേശവും നൽകുമെന്നാണ് വിലയിരുത്തൽ. സ്വന്തം നാട്ടിലെ താരങ്ങൾക്കൊപ്പം വിദേശ താരങ്ങളെയും പരിചയസമ്പന്നരെയും അണിനിരത്തി മൂന്നാം സീസണിൽ ശക്തമായ പോരാട്ടത്തിനാണ് കണ്ണൂർ വാരിയേഴ്സ് ഒരുങ്ങുന്നത്.

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments