പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴി ദ്രവീകൃത പ്രകൃതി വാതക (LNG) കപ്പൽ ഗതാഗതം തടസ്സപ്പെടുമെന്ന ആശങ്കയിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന അടിയന്തര പ്രകൃതി വാതക വിതരണ നിയന്ത്രണങ്ങൾ പിൻവലിച്ചു. ശനിയാഴ്ച കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെയാണ് തീരുമാനം അറിയിച്ചത്.
ഹോർമുസ് കടലിടുക്ക് വഴിയുള്ള എൽഎൻജി വിതരണ സാഹചര്യം സാധാരണ നിലയിലേക്ക് മടങ്ങിയതും വിതരണ സുരക്ഷ മെച്ചപ്പെട്ടതുമാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ കാരണമായതെന്നാണ് വിലയിരുത്തൽ. ഇതോടെ പ്രകൃതി വാതകത്തിന്റെ വിതരണം മുൻനിശ്ചയിച്ച രീതിയിൽ തുടരുമെന്നും വ്യവസായ-വാണിജ്യ മേഖലയിലെ ആശങ്കകൾക്ക് ആശ്വാസമാകുമെന്നുമാണ് പ്രതീക്ഷ.



