Sunday, July 19, 2026
HomeMOVIESദൃഢം’, ‘ഭൂതകാലം’ ചിത്രങ്ങൾ എന്റെ കഥയിൽ നിന്ന്; ആരോപണവുമായി ആർ. ശ്രീലേഖ

ദൃഢം’, ‘ഭൂതകാലം’ ചിത്രങ്ങൾ എന്റെ കഥയിൽ നിന്ന്; ആരോപണവുമായി ആർ. ശ്രീലേഖ

തിരുവനന്തപുരം: ഷെയ്ൻ നിഗം നായകനായി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത ദൃഢം സിനിമ തൻ്റെ കഥ മോഷ്ടിച്ചാണ് നിർമ്മിച്ചതെന്ന് ആരോപിച്ച് ബിജെപി കൗൺസിലറും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ രംഗത്തെത്തി. ദൃഢം മാത്രമല്ല, നേരത്തെ പുറത്തിറങ്ങിയ ഭൂതകാലം എന്ന ചിത്രവും തൻ്റെ കഥയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയതാണെന്നാണ് ശ്രീലേഖയുടെ ആരോപണം.സോഷ്യൽ മീഡിയയിലൂടെയാണ് ശ്രീലേഖ ആരോപണം ഉന്നയിച്ചത്. വർഷങ്ങൾക്കുമുമ്പ് താൻ എഴുതിയ കഥയിലെ പ്രധാന ആശയങ്ങളും കഥാപാത്ര സവിശേഷതകളും സംഭവ വികാസങ്ങളുമാണ് സിനിമകളിൽ ഉപയോഗിച്ചതെന്ന് അവർ പറയുന്നു. സിനിമകളുടെ കഥാസന്ദർഭങ്ങളിൽ തൻ്റെ രചനയുമായി സാമ്യമുണ്ടെന്നും ഇത് യാദൃശ്ചികമായി കാണാനാകില്ലെന്നും ശ്രീലേഖ ആരോപിച്ചു.

അതേസമയം, വിഷയത്തിൽ ദൃഢം സിനിമയുടെ അണിയറപ്രവർത്തകരോ ഭൂതകാലം ചിത്രത്തിന്റെ നിർമ്മാതാക്കളോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ആരോപണം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നതിനിടെ സിനിമാ മേഖലയിൽ പുതിയ വിവാദത്തിനും ഇത് വഴിവെച്ചിരിക്കുകയാണ്.ആരോപണത്തോട് ബന്ധപ്പെട്ട് കൂടുതൽ പ്രതികരണങ്ങളും വിശദീകരണങ്ങളും വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments