കൊല്ലം ജില്ലയിലെ കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർഥികൾ മരിച്ചു. സ്കൂൾ കഴിഞ്ഞ് ബസ് കാത്തുനിന്ന കുട്ടികളെയാണ് ലോറി ഇടിച്ചുതെറിപ്പിച്ചതെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു.അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും വിവരം ലഭിക്കുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. ലോറി നിയന്ത്രണം വിട്ടതിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്



