Sunday, July 19, 2026
HomeKERALAപത്മഭൂഷൺ നേടിയ മമ്മൂട്ടിയെയും കുടുംബത്തെയും കണ്ട് പ്രധാനമന്ത്രി മോദി; ചിത്രങ്ങൾ പങ്കുവെച്ച് അഭിനന്ദനം

പത്മഭൂഷൺ നേടിയ മമ്മൂട്ടിയെയും കുടുംബത്തെയും കണ്ട് പ്രധാനമന്ത്രി മോദി; ചിത്രങ്ങൾ പങ്കുവെച്ച് അഭിനന്ദനം

ന്യൂഡൽഹി: പത്മഭൂഷൺ ബഹുമതി ഏറ്റുവാങ്ങിയതിന് പിന്നാലെ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെയും കുടുംബത്തെയും കണ്ട്  പ്രധാനമന്ത്രി  നരേന്ദ്ര മോഡി. രാഷ്ട്രപതി ഭവനിൽ നടന്ന പത്മ പുരസ്കാര വിതരണച്ചടങ്ങിന് ശേഷമാണ് കൂടിക്കാഴ്ച നടന്നത്. പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പങ്കുവെച്ച് മമ്മൂട്ടിക്ക് അഭിനന്ദനങ്ങൾ നേർന്നു.

മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നത് ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ സൽമാൻ, മരുമകൾ അമാൽ സൂഫിയ, മകൾ സുരുമി എന്നിവരായിരുന്നു. ചടങ്ങിന് ശേഷം കുടുംബാംഗങ്ങളുമായി പ്രധാനമന്ത്രി സൗഹൃദ സംഭാഷണം നടത്തുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തു.ഇന്ത്യൻ സിനിമയ്ക്ക് അഞ്ച് പതിറ്റാണ്ടിലേറെക്കാലം നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് മമ്മൂട്ടിക്ക് രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ സമ്മാനിച്ചത്. രാഷ്ട്രപതി Droupadi Murmuയാണ് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചത്. ചടങ്ങിൽ പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.1998-ൽ പത്മശ്രീ നേടിയ മമ്മൂട്ടിക്ക് ലഭിക്കുന്ന രണ്ടാമത്തെ ദേശീയ സിവിലിയൻ ബഹുമതിയാണിത്. മലയാള സിനിമയ്ക്കും ഇന്ത്യൻ ചലച്ചിത്രലോകത്തിനും അഭിമാന നിമിഷമായാണ് പുരസ്കാര നേട്ടം വിലയിരുത്തപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments