Wednesday, September 2, 2026
HomeGulfയുഎഇ അന്താരാഷ്ട്ര നിക്ഷേപ കൗൺസിലിന് പുതിയ നേതൃത്വം; വൈസ് ചെയർമാനായി എം.എ. യൂസഫലി

യുഎഇ അന്താരാഷ്ട്ര നിക്ഷേപ കൗൺസിലിന് പുതിയ നേതൃത്വം; വൈസ് ചെയർമാനായി എം.എ. യൂസഫലി

വൈസ് ചെയർമാനായി എം.എ. യൂസഫലിയുടെ നിയമനം പ്രവാസി മലയാളി വ്യവസായ ലോകത്തിനും അഭിമാന നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

അബുദാബി: യുഎഇയുടെ വിദേശ നിക്ഷേപ പദ്ധതികൾക്കും ആഗോള വ്യാപാര വികസനത്തിനും കൂടുതൽ വേഗം പകരുക ലക്ഷ്യമിട്ട് യുഎഇ അന്താരാഷ്ട്ര നിക്ഷേപ കൗൺസിലിന് (UAE International Investment Council) പുതിയ നേതൃത്വം പ്രഖ്യാപിച്ചു. യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയുടെ അധ്യക്ഷതയിൽ കൗൺസിലിലേക്ക് പുതിയ അംഗങ്ങളെയും ഭാരവാഹികളെയും നിയമിച്ചു.

കൗൺസിലിന്റെ സെക്രട്ടറി ജനറലായി അബ്ദുല്ല അഹമ്മദ് അൽ സുവൈദിയെ നിയമിച്ചപ്പോൾ, വൈസ് ചെയർമാനായി പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയെ നിയമിച്ചു. യുഎഇ വിദേശ വ്യാപാര മന്ത്രി തന്നെയാണ് കൗൺസിലിന്റെ ചെയർമാൻ.

യുഎഇയുടെ വിദേശ നിക്ഷേപ നയങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക, ആഗോള നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കുക, പുതിയ വ്യാപാര പങ്കാളിത്തങ്ങൾ വികസിപ്പിക്കുക, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ദീർഘകാല ദിശാബോധം നൽകുക തുടങ്ങിയ സുപ്രധാന ചുമതലകളാണ് കൗൺസിലിനുള്ളത്.

യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകളുടെ ഏകോപനം ശക്തിപ്പെടുത്തുന്നതിലും വിദേശ നിക്ഷേപ അവസരങ്ങൾ കണ്ടെത്തുന്നതിലും കൗൺസിൽ നിർണായക പങ്ക് വഹിക്കും. രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണ ലക്ഷ്യങ്ങൾക്കും ആഗോള വ്യാപാര ശൃംഖലയിൽ യുഎഇയുടെ സ്വാധീനം വർധിപ്പിക്കുന്നതിനും പുതിയ നേതൃത്വത്തിന് നിർണായക ഉത്തരവാദിത്തമുണ്ടാകും.

വൈസ് ചെയർമാനായി എം.എ. യൂസഫലിയുടെ നിയമനം പ്രവാസി മലയാളി വ്യവസായ ലോകത്തിനും അഭിമാന നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ആഗോള ബിസിനസ് രംഗത്തെ അദ്ദേഹത്തിന്റെ ദീർഘകാല പരിചയവും നിക്ഷേപ മേഖലയിലെ വൈദഗ്ധ്യവും കൗൺസിലിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്ന പ്രതീക്ഷയിലാണ് വ്യവസായ മേഖല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments