Wednesday, September 2, 2026
HomeKERALAതൃശൂരിൽ വൻ ദുരന്തം:നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിലേക്ക് പാഞ്ഞുകയറി, രണ്ട് മരണം

തൃശൂരിൽ വൻ ദുരന്തം:നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിലേക്ക് പാഞ്ഞുകയറി, രണ്ട് മരണം

തൃശൂർ: പട്ടാമ്പി റോഡിൽ താഴത്തെ പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി ഉണ്ടായ ഭീകരാപകടത്തിൽ രണ്ട് പേർ മരിച്ചു. മരിച്ചവരിൽ ഒരാൾ റിയ ഫാത്തിമയാണെന്ന് സ്ഥിരീകരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റതായും, ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നുമാണ് വിവരം.

നിയന്ത്രണം വിട്ട ബസ് ആദ്യം കാറിലും തുടർന്ന് ബൈക്ക്, വാൻ, ഓട്ടോറിക്ഷ എന്നിവയുൾപ്പെടെ അഞ്ച് വാഹനങ്ങളിലും ഇടിച്ചശേഷം സമീപത്തെ ഒരു വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ തകർന്നതോടെ പ്രദേശത്ത് പരിഭ്രാന്തി പടർന്നു.

അപകടമുണ്ടായ ഉടൻ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരിൽ ചിലർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിയന്ത്രണം വിട്ട ബസ് അതിവേഗത്തിൽ വാഹനങ്ങളിലേക്ക് പാഞ്ഞുകയറുന്നതും ആളുകൾ ജീവൻ രക്ഷിക്കാൻ ഓടിമാറുന്നതുമായ ദൃശ്യങ്ങൾ അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്നതാണ്.

അമിതവേഗമോ യാന്ത്രിക തകരാറോ അപകടത്തിന് കാരണമായോ എന്നതടക്കമുള്ള എല്ലാ സാധ്യതകളും പൊലീസ് പരിശോധിച്ചുവരികയാണ്. ബസ് ഡ്രൈവറോട് വിശദമായി ചോദ്യം ചെയ്യുകയും വാഹനത്തിന്റെ സാങ്കേതിക പരിശോധന നടത്തുകയും ചെയ്യും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments