Wednesday, September 2, 2026
HomeKERALAമികച്ച പ്രകടനം:ഷഫീഖ് ഹസൻ മഠത്തിൽ മികച്ച ഫുട്ബോൾ പരിശീലകൻ;കേരള ഫുട്ബോള്‍ അസോസിയേഷന്‍ പുരസ്‌കാരം

മികച്ച പ്രകടനം:ഷഫീഖ് ഹസൻ മഠത്തിൽ മികച്ച ഫുട്ബോൾ പരിശീലകൻ;കേരള ഫുട്ബോള്‍ അസോസിയേഷന്‍ പുരസ്‌കാരം

ഖത്തർ പ്രവാസി വ്യവസായികളുടെ ഉടമസ്ഥതയിലുള്ള കണ്ണൂർ വാരിയേഴ്സ് ഫുട്ബോൾ ക്ളബ്ബിന്റെ സഹ പരിശീലകനാണ് ഷഫീഖ് ഹസ്സൻ നിലവിൽ
സൂപ്പര്‍ ലീഗ് കേരളയിലെ (എസ് എല്‍ കെ-സീസണ്‍-2)നിലവിലെ ചാമ്പ്യന്‍മാരാണ് കണ്ണൂര്‍ വാരിയേഴ്സ്

കണ്ണൂർ: 2025-26 സീസണിൽ കാഴ്ചവച്ച മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ മികച്ച ഫുട്ബോൾ പരിശീലകരിലൊരാളായി കണ്ണൂർ സ്വദേശി ഷഫീഖ് ഹസൻ മഠത്തിലിനെ കേരള ഫുട്ബോൾ അസോസിയേഷൻ തിരഞ്ഞെടുത്തു. കേരള ഫുട്ബോളിലെ വിവിധ തലങ്ങളിലെ ശ്രദ്ധേയമായ നേട്ടങ്ങളാണ് ഷഫീഖിന് ഈ അംഗീകാരം നേടിക്കൊടുത്തത്.

കണ്ണൂർ വോറിയേഴ്സ് എഫ്‌സിയുടെ സഹപരിശീലകനായ ഷഫീഖ് ഹസൻ മഠത്തിൽ സന്തോഷ് ട്രോഫിയിൽ റണ്ണറപ്പായ കേരള ടീമിന്റെ മുഖ്യപരിശീലകനുമായിരുന്നു. ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസിൽ 27 വർഷത്തിനുശേഷം കേരളം സ്വർണമെഡൽ നേടിയപ്പോഴും ടീമിന്റെ പരിശീലക സംഘത്തിൽ നിർണായക പങ്കുവഹിച്ചു.

2025ൽ നടന്ന അണ്ടർ-19 സാഫ് കപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിന്റെ സഹപരിശീലകനായും ഷഫീഖ് പ്രവർത്തിച്ചു. യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലും ദേശീയ തലത്തിലുള്ള പരിശീലന രംഗത്തും അദ്ദേഹത്തിന്റെ ഇടപെടലുകൾ ശ്രദ്ധേയമാണ്.

എഐഎഫ്എഫ് ലൈസൻസ് കോഴ്സ് ഇൻസ്ട്രക്ടറായും ഷഫീഖ് പ്രവർത്തിക്കുന്നുണ്ട്. കണ്ണൂർ സ്വദേശിയായ അദ്ദേഹം കേരള ഫുട്ബോളിന്റെ പരിശീലക രംഗത്ത് പുതിയ തലമുറയ്ക്ക് മികച്ച പരിശീലനം നൽകുന്നതിലും സജീവമാണ്.

കേരള ഫുട്ബോളിലെ വിവിധ തലങ്ങളിൽ തുടർച്ചയായി നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് മികച്ച പരിശീലകനുള്ള പുരസ്കാരത്തെ കാണുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments