Wednesday, October 7, 2026
HomeKERALAതിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച്: രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച്: രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ കോൺഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരി പ്രിയങ്ക ഗാന്ധി വാദ്രയെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയിലെ Special Intensive Revision (SIR) നടപടിക്കെതിരെയുമായിരുന്നു പ്രതിഷേധം. പാർലമെന്റിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രതിപക്ഷ എംപിമാരെ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് തടയുകയായിരുന്നു.

തുടർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ ആകാശവാണി ഭവൻ പരിസരത്ത് മണിക്കൂറുകളോളം ധർണ നടത്തി. ഏകദേശം എട്ട് മണിക്കൂറിലേറെ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് ഇവരെ സ്ഥലത്തുനിന്ന് നീക്കി കസ്റ്റഡിയിലെടുത്തത്.

തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തണമെന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ ആവശ്യം. എന്നാൽ, വൈകിട്ട് നാല് മണിവരെ രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക കൂടിക്കാഴ്ചാ അഭ്യർഥന ലഭിച്ചിരുന്നില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് വ്യക്തമാക്കിയത്.

റിപ്പോർട്ടുകൾ പ്രകാരം കസ്റ്റഡിയിലെടുത്ത നേതാക്കളെ പിന്നീട് പൊലീസ് വിട്ടയച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments