പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലെ ഇഷാൻ ഗോൾഡ് ജ്വല്ലറിയിൽ പട്ടാപ്പകൽ തോക്കും കത്തിയും കാട്ടി കവർച്ച. 20 പവനോളം സ്വർണം കവർന്ന സംഘം സാൻട്രോ കാറിൽ രക്ഷപ്പെട്ടു
പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശിയിൽ പ്രവർത്തിക്കുന്ന ഇഷാൻ ഗോൾഡ് ജ്വല്ലറിയിൽ പട്ടാപ്പകൽ ആയുധധാരികളുടെ കവർച്ച. ജ്വല്ലറി ഉടമയെ തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തി ഏകദേശം 20 പവനോളം സ്വർണാഭരണങ്ങളാണ് സംഘം കവർന്നത്. ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം.
ജ്വല്ലറി ഉടമ ഭക്ഷണം കഴിക്കുന്ന സമയത്താണ് TN 07 AE 0145 നമ്പറിലുള്ള സാൻട്രോ കാറിലെത്തിയ സംഘം കവർച്ച നടത്തിയത്. ജ്വല്ലറിയിലെത്തിയ സംഘം ആയുധങ്ങൾ കാട്ടി ഉടമയെ ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു. തുടർന്ന് കാറിൽ കയറി അതിവേഗം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
സംഘത്തിലുണ്ടായിരുന്നവർ ഹിന്ദി സംസാരിക്കുന്നവരാണെന്നാണ് പ്രാഥമിക വിവരം. കവർച്ചയ്ക്കുശേഷം സംഘം തൃശൂർ ജില്ലയിലെ തിരുവില്വാമല ഭാഗത്തേക്ക് പോയതായും സൂചനയുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


