Monday, October 19, 2026
HomeKERALAഅഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം; ഒരു വർഷം സമാധാനം പാലിക്കണം

അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം; ഒരു വർഷം സമാധാനം പാലിക്കണം

സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഡൽഹിയിൽ ഉപാധികളോടെ ജാമ്യം. ഒരു വർഷം സമാധാനം പാലിക്കണമെന്ന വ്യവസ്ഥയിലാണ് കോടതി മോചനത്തിന് അനുമതി നൽകിയത്.

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം. ഒരു വർഷത്തേക്ക് സമാധാനലംഘനം ഉണ്ടാകുന്ന നടപടികളിൽ ഏർപ്പെടരുതെന്ന വ്യവസ്ഥയോടെയാണ് ഡൽഹിയിലെ പ്രത്യേക എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. സമാധാന ബോണ്ടിൽ ഒപ്പിട്ടതിനു പിന്നാലെയാണ് മോചനത്തിന് വഴിയൊരുങ്ങിയത്.

ഡൽഹിയിലെ കൊണാട്ട് പ്ലേസിലുള്ള സെൻട്രൽ പാർക്കിൽ ഒക്ടോബർ 16ന് ദേശീയപതാക ഉയർത്തുന്നതിനായി സി.ജെ.പി ആഹ്വാനം ചെയ്ത ‘ലഹ്‌റാ ദോ തിരംഗ’ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ദിപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ പരിപാടി നടത്തരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബി.എൻ.എസ്.എസ്) 126, 170 വകുപ്പുകൾ പ്രകാരമാണ് ദിപ്കെയെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ചുമുള്ള പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നു സി.ജെ.പിയുടെ തിരംഗ മാർച്ച്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments