Monday, November 30, 2026
HomeQatarജോജു ജോർജിന്റെ ജന്മദിനത്തിൽ ആരോഗ്യബോധവൽക്കരണ ക്യാംപ് സംഘടിപ്പിച്ച് ലവേഴ്‌സ് ക്ലബ് ഖത്തർ

ജോജു ജോർജിന്റെ ജന്മദിനത്തിൽ ആരോഗ്യബോധവൽക്കരണ ക്യാംപ് സംഘടിപ്പിച്ച് ലവേഴ്‌സ് ക്ലബ് ഖത്തർ

ദോഹ: പ്രശസ്ത നടൻ ജോജു ജോർജിന്റെ ജന്മദിനത്തോടനുബന്ധിച്ച് ജോജു ജോർജ് ലവേഴ്‌സ് ക്ലബ് ഖത്തറിന്റെ നേതൃത്വത്തിൽ സ്തനാർബുദ–ചർമ്മരോഗ ബോധവൽക്കരണ ക്യാംപ് സംഘടിപ്പിച്ചു. ഏഷ്യൻ മെഡിക്കൽ സെന്റർ ഖത്തറിന്റെയും റേഡിയോ മലയാളം 98.6 എഫ്.എമ്മിന്റെയും സഹകരണത്തോടെ ഒക്ടോബർ 23-ന് അൽ വക്രയിലെ ഏഷ്യൻ മെഡിക്കൽ സെന്ററിലായിരുന്നു പരിപാടി.

സ്തനാർബുദ ബോധവൽക്കരണ ക്ലാസിന് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി സ്പെഷ്യലിസ്റ്റ് ഡോ. ഷൈലജ പി നേതൃത്വം നൽകി. ചർമ്മരോഗ ബോധവൽക്കരണ ക്ലാസിന് ഡെർമറ്റോളജി ആൻഡ് കോസ്മറ്റോളജി സ്പെഷ്യലിസ്റ്റ് ഡോ. അൽഫോൺസ് മാത്യു നേതൃത്വം നൽകി. രോഗപ്രതിരോധം, നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം, ചർമ്മസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട വിലപ്പെട്ട അറിവുകളും നിർദേശങ്ങളും ഇരുവരും പങ്കുവെച്ചു.

ക്യാംപിൽ നൂറോളം പേർ പങ്കെടുത്തു. ബോധവൽക്കരണ ക്ലാസുകൾക്കു പുറമെ സൗജന്യ ദന്തപരിശോധന, നേത്രപരിശോധന, രക്തപരിശോധന എന്നിവയും ഒരുക്കിയിരുന്നു.

ഐഎസ്‌സി പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ, പ്രവാസി സാമൂഹിക പ്രവർത്തകൻ അബ്ദുൽ റഊഫ് കൊണ്ടോട്ടി, ജോജു ജോർജ് ലവേഴ്‌സ് ക്ലബ് ഖത്തർ കോർ കമ്മിറ്റി അംഗങ്ങളായ സൂരജ് ലോഹി, സുബൽ, നയന, സുബിൻ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

പ്രവാസി സമൂഹത്തിൽ ആരോഗ്യബോധം വളർത്തുന്നതിനും രോഗപ്രതിരോധത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച ക്യാംപ് ശ്രദ്ധേയമായി. സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി ആരോഗ്യപരിപാലന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടികൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും സംഘാടകർ വ്യക്തമാക്കി.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments