Monday, November 30, 2026
HomeKERALA16,000 ചതുരശ്ര അടി ഊട്ടുപുര; ചിക്കനും ബീഫും റെഡി, കായികമേളയ്ക്ക് പഴയിടത്തിന്റെ രുചിപ്പെരുമ

16,000 ചതുരശ്ര അടി ഊട്ടുപുര; ചിക്കനും ബീഫും റെഡി, കായികമേളയ്ക്ക് പഴയിടത്തിന്റെ രുചിപ്പെരുമ

68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ ഊട്ടുപുരയിൽ മന്ത്രി എൻ. ഷംസുദ്ദീൻ പാലുകാച്ചൽ ചടങ്ങ് നിർവഹിച്ചു. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ 16,000 ചതുരശ്ര അടി ഭക്ഷണശാലയും രണ്ട് പാചകപ്പുരകളും ഒരുങ്ങി

68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് രുചിപ്പെരുമ തീർക്കാൻ ഊട്ടുപുര ഒരുങ്ങി. എൻഐടി മൈതാനത്ത് 16,000 ചതുരശ്ര അടി വിസ്തൃതിയിൽ ഒരുക്കിയ വിശാലമായ ഭക്ഷണശാലയിൽ നടന്ന പാലുകാച്ചൽ ചടങ്ങ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിച്ചു. പ്രശസ്ത പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഭക്ഷണപ്പുരയുടെ പ്രവർത്തനം.

ഒരേസമയം 2000 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് എൻഐടി മൈതാനത്തെ പ്രധാന ഭക്ഷണശാലയിലുള്ളത്. കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തും രണ്ടാമത്തെ ഭക്ഷണപ്പുര സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് പാചകപ്പുരകളിലായി തയ്യാറാക്കുന്ന ഭക്ഷണം മറ്റ് മത്സരവേദികളിലേക്കും എത്തിച്ചുനൽകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ചിക്കനും ബീഫും ഉൾപ്പെടെയുള്ള വിഭവങ്ങൾ

കായികതാരങ്ങൾക്കും പരിശീലകർക്കും ഒഫീഷ്യൽസിനും രുചികരമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നോൺ വെജ് വിഭവങ്ങൾ ഉൾപ്പെടെയുള്ള മെനുവാണ് തയ്യാറാക്കിയിരിക്കുന്നത്. ദിവസവും രാവിലെ ആദ്യം ചായയും പഴവും കോഴിമുട്ടയും വിതരണം ചെയ്യും. പിന്നാലെയായിരിക്കും പ്രഭാതഭക്ഷണം നൽകുക.

മത്സരങ്ങളുടെ തിരക്കിനിടയിലും കായികതാരങ്ങൾക്ക് കൃത്യസമയത്ത് ഭക്ഷണം ലഭ്യമാക്കുന്നതിനാണ് വിപുലമായ ക്രമീകരണങ്ങൾ. പ്രധാന ഭക്ഷണശാലയ്ക്കു പുറമേ രണ്ടാമത്തെ പാചകപ്പുരയും മറ്റ് വേദികളിലേക്കുള്ള ഭക്ഷണവിതരണ സംവിധാനവും മേളയുടെ ഭക്ഷണക്രമീകരണങ്ങൾക്ക് കരുത്തേകും.

കായികമേളയുടെ ആവേശത്തിനൊപ്പം രുചിയിലും വൈവിധ്യത്തിലും മികവ് ഉറപ്പാക്കുകയാണ് പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള ഭക്ഷണപ്പുരയുടെ ലക്ഷ്യം.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments