Sunday, November 29, 2026
HomeKERALAവെള്ളാപ്പള്ളി നടേശന് ആശ്വാസമില്ല; മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: കുറ്റപത്രത്തിന് പ്രോസിക്യൂഷൻ അനുമതി വേണ്ടെന്ന് ഹൈക്കോടതി

വെള്ളാപ്പള്ളി നടേശന് ആശ്വാസമില്ല; മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: കുറ്റപത്രത്തിന് പ്രോസിക്യൂഷൻ അനുമതി വേണ്ടെന്ന് ഹൈക്കോടതി

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് കേരള ഹൈക്കോടതി  കേസിലെ തുടർനടപടികൾക്ക് വഴിയൊരുക്കുന്ന ഉത്തരവാണ്.

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യപ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് എ. ബദറുദ്ദീന്റെ സിംഗിൾ ബെഞ്ചാണ് ഇതുസംബന്ധിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള പ്രധാന നിയമതടസ്സം നീങ്ങി.

പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകൾക്ക് ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നടപ്പാക്കിയ മൈക്രോഫിനാൻസ് പദ്ധതിയുടെ പേരിൽ വ്യാജ രേഖകൾ ഉപയോഗിച്ച് വായ്പയെടുത്ത് കോടികൾ തട്ടിയെന്നാണ് കേസ്. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽനിന്ന് അനുവദിച്ച പണം ക്രമക്കേടിലൂടെ കൈക്കലാക്കിയെന്നാണ് ആരോപണം

2016ൽ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്റെ പരാതിയിലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവരെയാണ് കേസിൽ പ്രതിചേർത്തിട്ടുള്ളത്. കേസിൽ ഏകദേശം 15.85 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് ആരോപിക്കപ്പെടുന്നത്.

കുറ്റപത്രം സമർപ്പിക്കുന്നതിന് പ്രോസിക്യൂഷൻ അനുമതി വേണമെന്നതിനെച്ചൊല്ലി സർക്കാർ വകുപ്പുകൾക്കിടയിൽ നിലനിന്ന തർക്കത്തിനാണ് ഹൈക്കോടതിയുടെ ഉത്തരവോടെ വ്യക്തത വന്നിരിക്കുന്നത്.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments