Sunday, November 29, 2026
HomeGulfവായനയുടെ വസന്തം; ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കമായി

വായനയുടെ വസന്തം; ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കമായി

45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവം നവംബർ 4ന് ആരംഭിച്ചു. 126 രാജ്യങ്ങളിൽ നിന്നായി 3,212 പ്രസാധകർ, 17 ലക്ഷത്തിലേറെ പുസ്തകങ്ങൾ, 1,500 സാംസ്കാരിക പരിപാടികൾ.ടേബിളും പരീക്ഷാ വി വരങ്ങളും അറിയാം

നവംബർ 7 മുതൽ 10 വരെ അഞ്ചാമത് ത്രില്ലർ ഫെസ്റ്റിവലും നടക്കും. ലൈബ്രറി മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് ഷാർജ രാജ്യാന്തര ലൈബ്രറി കോൺഫറൻസും നവംബർ 7 മുതൽ 9 വരെ സംഘടിപ്പിക്കുന്നുണ്ട്.

ഷാർജ: അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്തേക്ക് വായനക്കാരെ ക്ഷണിച്ച് 45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കമായി. നവംബർ 4ന് ഷാർജ എക്സ്പോ സെന്ററിൽ ആരംഭിച്ച പുസ്തകോത്സവം നവംബർ 15 വരെ നീളും. ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് മേള ഉദ്ഘാടനം ചെയ്തത്.

‘Made of Stories’ (കഥകളാൽ നിർമിതം) എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. 126 രാജ്യങ്ങളിൽ നിന്നായി 3,212 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്ന മേളയിൽ വിവിധ ഭാഷകളിലായി 17 ലക്ഷത്തിലേറെ പുസ്തകങ്ങളാണ് വായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്.

25 രാജ്യങ്ങളിൽ നിന്നുള്ള 106 എഴുത്തുകാരും കലാകാരന്മാരും ബുദ്ധിജീവികളും പങ്കെടുക്കുന്ന മേളയിൽ 1,500 സാംസ്കാരിക, സാഹിത്യ, കലാപരിപാടികളാണ് അരങ്ങേറുന്നത്. ഇത്തവണത്തെ അതിഥി രാജ്യമായി ഒമാനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഒമാന്റെ സാഹിത്യം, ചരിത്രം, പൈതൃകം, കലാ-സാംസ്കാരിക പാരമ്പര്യം എന്നിവ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ട്.

മൊറോക്കൻ സാഹിത്യപണ്ഡിതൻ ഡോ. സഈദ് യക്തീനെ ഈ വർഷത്തെ സാംസ്കാരിക വ്യക്തിത്വമായി ആദരിക്കും. സാഹിത്യചർച്ചകൾ, പുസ്തകപ്രകാശനങ്ങൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, ശിൽപശാലകൾ, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ എന്നിവയും മേളയുടെ ഭാഗമായി നടക്കും.

നവംബർ 7 മുതൽ 10 വരെ അഞ്ചാമത് ത്രില്ലർ ഫെസ്റ്റിവലും നടക്കും. ലൈബ്രറി മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് ഷാർജ രാജ്യാന്തര ലൈബ്രറി കോൺഫറൻസും നവംബർ 7 മുതൽ 9 വരെ സംഘടിപ്പിക്കുന്നുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരെയും പ്രസാധകരെയും വായനക്കാരെയും ഒരേ വേദിയിൽ എത്തിക്കുന്ന ഷാർജ പുസ്തകോത്സവം അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക സംഗമങ്ങളിലൊന്നാണ്. പുസ്തകങ്ങളിലൂടെ ഭാഷകളെയും സംസ്കാരങ്ങളെയും ബന്ധിപ്പിക്കുന്ന മേളയിലേക്ക് ഇത്തവണയും വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments